രണ്ട് കാലഘട്ടങ്ങളിലെ ജീവിതങ്ങളെ അനാവരണം ചെയ്യുന്ന ഓലപ്പീപ്പി ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. ബിജു മേനോന് നായകനാകുന്ന ചിത്രത്തില്‍ പാരീസ് ലക്ഷ്മിയാണ് നായിക. പ്രശസ്ത പരസ്യചിത്ര ഛായാഗ്രാഹകന്‍ കൃഷ് കൈമള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും അദ്ദേഹത്തിന്റെ തന്നെയാണ്. മുത്തശ്ശിയും ചെറു മകനും തമ്മിലുള്ള സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പ്രശസ്ത നാടക നടിയായ എണ്‍പത്തിനാല് വയസ്സുകാരി പട്ടണക്കാട് കാഞ്ചനയാണ് മുത്തശ്ശിയുടെ വേഷത്തിലെത്തുന്നത്.
നീണ്ട ഇടവേളക്ക് ശേഷം ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ് കാഞ്ചന. ശ്രീജിത്ത് രവി, ദേവ പ്രയാഗ്, അഞ്ജലി ഉപാസന, സേതുലക്ഷ്മി അമ്മ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വൈബ്സോണ്‍ മൂവീസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം ഇറോസ് ഇന്റര്‍നാഷണലാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. സെപ്റ്റംബര്‍ 23 ന് ചിത്രം തീയറ്ററുകളില്‍ എത്തും.