സെന്‍കുമാര്‍ വെള്ളാപ്പള്ളി ഭക്തനെന്ന് ബിജു രമേശ്

തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാര്‍ വെള്ളാപ്പള്ളി ഭക്തനാണെന്ന് വ്യവസായി ബിജു രമേശ്. അതുകൊണ്ടാണ് തുടരന്വേഷണം ആവശ്യപ്പെട്ടെത്തിയ ശാശ്വതീകാനന്ദയുടെ സഹോദരിയോട് സെന്‍കുമാര്‍ കയര്‍ത്തതെന്നും ബിജു രമേശ് പറഞ്ഞു.

സ്വാമിയുടെ മരണത്തില്‍ തുടരന്വേഷണം ഉത്തരവിട്ടതിനെ സ്വാഗതം ചെയ്യുന്നു. അന്വേഷണത്തിന് ക്രൈംബ്രാഞ്ചിലെ പ്രത്യേക സംഘത്തെ നിയോഗിക്കണം. തുടരന്വേഷണം നടത്തിയാല്‍ നുണപരിശോധനക്ക് തയാറാണെന്നും ബിജു രമേശ് പറഞ്ഞു.പക്ഷെ അന്വേഷണം ബാര്‍ കോഴക്കേസ് അട്ടിമറിക്കാനാണോ എന്ന് സംശയമുള്ളതായി സൂചിപ്പിച്ചു. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പിയെക്കാണാന്‍ സ്വാമിയുടെ സഹോദരി ചെന്നപ്പോള്‍ അവരോട് സെന്‍കുമാര്‍ കയര്‍ത്തു സംസാരിച്ചിട്ടുണ്ടെന്നും ബിജു രമേശ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top