![](https://dailyindianherald.com/wp-content/uploads/2016/05/MANU.png)
കൊച്ചി: വാഹനാപകടത്തില്‍ പരുക്കേറ്റ് റോഡില്‍ രക്തംവാര്‍ന്ന് കിടന്നിട്ടും രക്ഷിക്കാനാളില്ലാതെ യാത്രക്കാരന്‍ മരിച്ചു. റോഡില്‍ അപകടത്തില്‍പെട്ട് യാത്രക്കാരനെ രക്ഷിക്കാതെ നീങ്ങുന്ന മറ്റ് യാത്രക്കാരുടെ ക്രൂരത മെട്രോ വാര്‍ത്ത ഫോട്ടോഗ്രാഫര്‍ മനുഷെല്ലി പകര്‍ത്തിയതോടെയാണ് ഈ ക്രൂരത പുറലോകം അറിഞ്ഞത്.
നൂറകണക്കിന് യാത്രക്കാര്‍ അതുവഴി നീങ്ങിയട്ടും ഒരാള്‍ പോലും ഇയാളെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല. മലയാളിയുടെ മനസാക്ഷി ഇത്രയും ക്രൂരമാണോ എന്നാരെങ്കിലും ചിന്തിച്ചാല്‍… അത് അംഗീകരിക്കാനെ കഴിയൂ… 20 മിനുട്ടോളം വരാപ്പുഴ ദേശിയ പാതയില്‍ ഇയാള്‍ ജീവന് വേണ്ടി കേണെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല.
പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബസ് ഇടിച്ച് തെറിപ്പിച്ച് പാഞ്ഞുപോയതോടെ ടൂവീലര്‍ യാത്രക്കാരന്‍ റോഡില്‍ വീഴുകയായിരുന്നു. സംഭവമറിഞ്ഞ് ട്രാഫിക് പോലീസ് എത്തിയതിന് ശേഷണാണ് ഇയാളെ ആശുപത്രിയിലാക്കിയത്. മാധ്യമ പ്രവര്‍ത്തകന്‍ പലരോടും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും തയ്യാറായില്ല..