സിനിമാ ഡെസ്ക്
കൊച്ചി: സിനിമയിൽ കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാകുന്ന നടിയാണ് ഹണിറോസ്. ഹാപ്പി വെഡിങ്ങിന്റെ സംവിധായകൻ ഒമറിന്റെ രണ്ടാമത്തെ ചിത്രമായ ചങ്ക്സിൽ അതീവ ഗ്ലാമറസായാണ് ഹണി റോസ് എത്തുന്നത്.
മലയാളത്തിൽ ആദ്യമായി ഒരു നടി ബിക്കിനി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഒമറിന്റെ ചിത്രമായ ചങ്ക്സിലുണ്ട്. ബിക്കിനിയിലുള്ള ഹണിയുടെ ആദ്യ ലുക്കും ചിത്രത്തിന്റെ അണിയറ ശില്പികൾ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഹണിറോസ് പന്ത്രണ്ട് കിലോയാണ് ചിത്രത്തിനു വേണ്ടി ഇവർ കുറച്ചിരിക്കുന്നത്. സംവിധായകൻ ഒമർ ലുലുവിന്റെ ആദ്യചിത്രമായ ഹാപ്പി വെഡിങ്ങ് തീയറ്ററുകളിൽ തരംഗം തീർത്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. താരങ്ങളൊന്നുമില്ലാതെയാണ് ഒമർ തിരക്കഥയുടെ മാത്രം ബലത്തിലാണ് ചിത്രം സൂപ്പർ ഹിറ്റാക്കിയത്. പുതിയ ചിത്രത്തിലും ഞെട്ടിക്കുന്ന സർപ്രൈസുകൾ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ഒമർ നൽകുന്ന സൂചന. മെയ് പന്ത്രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.