കൈക്കുഞ്ഞിനെ വലിച്ചെറിഞ്ഞു; അവര്‍മാറിമാറി എന്നെ ബലാത്സംഗം ചെയ്തു; ഗുജറാത്ത് കലാപത്തിലെ ഇര ബല്‍ക്കീസ് ബാനുവിന്റെ കറുത്ത ഓര്‍മ്മകള്‍

ഗുജറാത്ത് വര്‍ഗീയ കലാപങ്ങളിലെ ഇരകളില്‍ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയാണ് ബില്‍ക്കീസ് ബാനുവെന്ന യുവതി. വര്‍ഗീയവാദികള്‍ ഉറഞ്ഞുതുള്ളി ഒരു സമുദായത്തെയാകെ വേട്ടയാടിയപ്പോള്‍ മാനവും ജീവനും സ്വത്തും നഷ്ടപ്പെട്ടത് പതിനായിരങ്ങള്‍ക്കാണ്….

കൂട്ടബലാത്സംഗത്തിനും പൈശാചികമായ പീഡനങ്ങള്‍ക്കും ഇരയാകേണ്ടിവന്ന വന്ന ബില്‍ക്കിസ് ബാനുവിന് സ്വന്തം മകളെ നരാധമന്മാര്‍ കല്ലിലെറിഞ്ഞ് കൊലപ്പെടുത്തുന്നതിനും സാക്ഷിയാകേണ്ടിവന്നു. ബാനുവിന്റെ കുടുംബത്തിലെ നാലു പുരുഷന്മാര്‍ കലാപത്തിനിടെ ക്രൂരമായി കൊല്ലപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുടുംബത്തിലെ മറ്റു സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു. 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെ നടന്ന പൈശാചിക അനുഭവത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കീസ് ബാനൂ 19 വയസായിരുന്നു പ്രായം. അഞ്ചു മാസം ഗര്‍ഭിണിയുമായിരുന്നു. തനിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങള്‍ ബാനു വിവരിക്കുന്നു.

കലാപം നടക്കുന്ന സമയത്താണ് അവര്‍ വര്‍ഗീയവാദികള്‍ വീട്ടിലേക്ക് കടന്നുവന്നത്. എന്റെ കുടുംബത്തിലെ നാല് ആണുങ്ങളെയും അവര്‍ അതി നിഷ്ഠുമായി കൊന്നു കഴിഞ്ഞിരുന്നു. സ്ത്രീകളെയെല്ലാം വിവസ്ത്രരാക്കിയശേഷം മാറി മാറി ബലാത്സംഗം ചെയ്തു. മൂന്നു വയസായ മകള്‍ സാലിഹയെ എന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത് അവര്‍ ആകാശത്തേക്ക് എറിഞ്ഞു. അവളുടെ കുഞ്ഞുശിരസ് കല്ലില്‍ തട്ടി ഉടയുന്നത് നോക്കിനില്‍ക്കാനേ എനിക്കു സാധിച്ചുള്ളു.

അവര്‍ എന്നെ അവര്‍ പിടിച്ചു കൊണ്ടുപോയി. നാലു പുരുഷന്മാര്‍ എന്റെ കൈകാലുകള്‍ പിടിച്ചുകൊണ്ട് നിന്നപ്പോള്‍ ബാക്കിയുള്ളവര്‍ ഓരോരുത്തരായി മാറി മാറി ബലാത്സംഗം ചെയ്തു. ഒടുവില്‍ എന്നെ ചവിട്ടുകയും ദണ്ഡുകൊണ്ട് തലയില്‍ ശക്തിയായി അടിക്കുകയും ചെയ്തു. മരിച്ചെന്നു കരുതി എന്റെ ശരീരം അവര്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞ് എനിക്ക് ബോധം വന്നപ്പോള്‍ ശരീരം മറയ്ക്കാന്‍ ഒരു കീറത്തുണിയെങ്കിലും കിട്ടുമോ എന്ന് ചുറ്റും പരതിനോക്കിയെങ്കിലും ഒന്നും കണ്ടില്ല. വെള്ളവും ഭക്ഷണവും ഇല്ലാതെ ഒന്നര ദിവസത്തോളം എനിക്ക് ഒരു കുന്നിന്റെ മേലെ കഴിച്ചു കൂട്ടേണ്ടിവന്നു. ഞാന്‍ മരിക്കാന്‍ ആഗ്രഹിച്ചു. പക്ഷെ അടുത്തുള്ള ഒരു കോളനിയിലെ ഗിരിവര്‍ഗക്കാരെ സമീപിച്ച് ഒരു ഹിന്ദുവാണെന്ന് സ്വയം പരിചയപ്പെടുത്തി അഭയം തേടുകയായിരുന്നു.

ഞങ്ങളെ ആക്രമിച്ചവര്‍ ഉപയോഗിച്ച വൃത്തികെട്ട ഭാഷ ഒരിക്കലും എനിക്ക് വിവരിക്കാനാവില്ല. എന്റെ അമ്മയേയും ഒരു സഹോദരിയേയും ബന്ധുക്കളായ മറ്റു പന്ത്രണ്ടു പേരെയും അവര്‍ കൊന്നത് എന്റെ കണ്മുന്നില്‍ വെച്ചായിരുന്നു. കൊലയും ബലാത്സംഗങ്ങളും നടത്തുമ്പോള്‍ അവര്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഇരകളെ തെറിവിളിക്കുന്നുണ്ടായിരുന്നു. എന്റെ വയറ്റില്‍ അഞ്ചു മാസമായ കുഞ്ഞ് ഉണ്ടെന്ന് വിളിച്ചുപറയാന്‍ ആഗ്രഹിച്ചുവെങ്കിലും എന്റെ വായും കഴുത്തും അവര്‍ കാലുകള്‍കൊണ്ട് ചവുട്ടി അമര്‍ത്തിയിരുന്നു.

Top