ദുബായ്: പിതാവിന്റെ കൊലപാതകത്തിന് അമേരിക്കയോട് പ്രതികാരം വീട്ടുമെന്ന് ഒസാമ ബിന്‍ ലാദന്റെ മകന്‍. ഒരു ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിലാണ് ഹംസ ബിന്‍ ലാദന്‍ അമേരിക്കയോട് പ്രതികാരം വീട്ടുമെന്ന് വെളിപ്പെടുത്തിയത്.
‘വീ ആര്‍ ഓള്‍ ഒസാമ’ എന്ന തലക്കെട്ടിലാണ് ഓഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരായ പോരാട്ടം തുടരുമെന്നും 21 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോയില്‍ പറയുന്നുണ്ട്.അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ്, യെമന്‍, സൊമാലിയ, പാലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പിന്തുടരുന്ന അടിച്ചമര്‍ത്തലിന് പ്രതികാരം വീട്ടുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
ബിന്‍ ലാദന് വേണ്ടി മാത്രമുള്ള പ്രതികാരമല്ല, ഇസ്ലാമിനെ പ്രതിരോധിച്ച എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രതികാരമാണ് തങ്ങള്‍ ഏറ്റെടുക്കുന്നതെന്നും ഹംസ ബിന്‍ ലാദന്‍ പറയുന്നു. 2011ലാണ് ഒസാമ ബിന്‍ ലാദനെ പാകിസ്താനിലെ ഒളിത്താവളത്തില്‍ വച്ച് അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയത്.