
തിരുവനന്തപുരം: ദുബായില്‍ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ്. സംഭവത്തില്‍ വിശദീകരണം നല്കാനാകാതെ പാര്‍ട്ടി. ബിനോയിക്കെതിരെ ദുബായ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി പരാതി നല്കിയിടുണ്ട് എന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ ശ്രമം തുടങ്ങിയെന്നും വാര്‍ത്തയുണ്ട്.
പ്രശ്നപരിഹാരത്തിനായി പാര്‍ട്ടിയുടെ ഇടപെടലും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ബിനോയ് വണ്ടിച്ചെക്കുകള്‍ നല്‍കുകയും ദുബായില്‍ നിന്ന് മുങ്ങുകയും ചെയ്തു എന്ന്കമ്പനി അധികൃതര്‍ ആരോപിക്കുന്നു . ഒരു ഓഡി കാര്‍ വാങ്ങുന്നതിനും ഇന്ത്യ,യുഎഇ , സൌദി നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് നടത്തുന്നതിനും തങ്ങള്‍ പണം നല്കി എന്നാണു ജാസ് ടൂറിസം ലിമിറ്റഡ് ലയബിലിറ്റി കമ്പനി ആരോപിക്കുന്നത്.
2016 ജൂണ്‍ ഒന്നിന് മുന്‍പ് പണം തിരികെ നല്‍കാം എന്നാണ് ബിനോയ് പറഞ്ഞിരുന്നത് എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പലിശയും കോടതി ചെലവും ചേര്‍ത്ത് 13 കോടിയുടെ കണക്കാണ് കമ്പനി പരാതിയില്‍ പറയുന്നത്.മേയ് 16 നു ബിനോയ് നല്കിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങിയിരുന്നു.
സിപിഎം സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നേതാവിന്റെ മകനെതിരെ ഇത്തരം ഒരു കേസ് ഉണ്ടായത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരോപണം കോടിയേരിക്ക് നേരെയല്ല എന്നാണ് പാര്ട്ടിവൃത്തങ്ങളിലെ പ്രതികരണം. കേസില്‍ പാര്‍ട്ടിക്ക് നേരിട്ട് ബന്ധം ഇല്ലെങ്കിലും ഉയരുന്ന ചോദ്യങ്ങള്‍ക്ക് നേതാക്കള്‍ മറുപടി പറയേണ്ടി വരും. എന്നാല്‍ പാര്‍ട്ടി തലത്തില്‍ ഇക്കെസിന്റെ കാര്യത്തില്‍ യാതൊരു ഒത്തു തീര്‍പ്പ് ചര്‍ച്ചയും നടന്നിട്ടില്ല എന്നാണു സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറയുന്നത് .
അതിനിടെ തങ്ങള്‍ മാത്രമല്ല ബിനോയ്ക്കെതിരെ കേസ് നല്‍കിയിട്ടുള്ളത് എന്നും അഞ്ചു ക്രിമിനല്‍ കേസുകള്‍ ഇദ്ദേഹത്തിനെതിരെ ദുബായില്‍ ഉണ്ടെന്നും കമ്പനി അധികൃതര്‍ പറയുന്നു.
നേരത്തെ തന്നെ ഒരു നേതാവിന്റെ മകന് ദുബായില്‍ സാമ്പത്തിക നാട്ടിപ്പ് നടത്തി എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ബിനോയ് കോടിയേരി ആണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന് പറയുകയുണ്ടായി. വിഷയത്തില്‍ പിണറായി പ്രതികരിക്കണം. കോടിയേരി മൌനം വെടിയണം.ജനറല്‍ സെക്രട്ടറി യച്ചൂരി ക്രിയാത്മക നിലപാടെടുക്കണം എന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. സിപിഎം എത്തിനില്‍ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത് . പാര്‍ട്ടി പ്ലീനം അംഗീകരിച്ച നയരേഖ സംസ്ഥാന സെക്രട്ടറിക്ക് മാത്രം അങ്ങനെ അല്ലാതാകുന്നത് എങ്ങനെയാണ്. യച്ചൂരി ഇക്കാര്യത്തില്‍ ലഭിച്ച പരാതിയെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയാന്‍ തയാറാകണം . കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷിക്കണം എന്നും കെ സുരേന്ദ്രന് ഫെസ് ബുക്ക് പോസ്റ്റില്‍ പറയുന്നു .