എച്ച്1വണ്‍ ബി വിസ നല്‍കുന്നത് അമേരിക്ക നിര്‍ത്തിവച്ചു.അമേരിക്കന്‍ പൗരത്വത്തിനു ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടി

ന്യുയോര്‍ക്ക് :എച്ച്1വണ്‍ ബി വിസ നല്‍കുന്നത് അമേരിക്ക നിര്‍ത്തിവച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് നിരോധനം. യുഎസ് സറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ വിഭാഗത്തിന്‍റേതാണ് നടപടി. നിരോധനം എത്രകാലം വരെ നീളുമെന്ന് വ്യക്തമായിട്ടില്ല. ഫോറം 1907 പ്രകാരം എച്ച് 1 ബി വിസയ്ക്കുള്ള അപേക്ഷ ഏപ്രില്‍ മൂന്നുമുതല്‍ നിരസിക്കും. ഫോറം 1129 പ്രകാരമുള്ള അപേക്ഷയും സ്വീകരിക്കില്ല. ഇന്ത്യയിലെ ഐടി സ്ഥാപനങ്ങള്‍ അമേരിക്കയിലേക്ക് ജീവനക്കാരെ അയക്കാന്‍ ആശ്രയിക്കുന്നത് എച്ച് 1 ബി വിസയെയാണ്. പ്രതിവര്‍ഷം 60,000 ത്തിലധികം എച്ച്.1 ബി വിസയാണ് അമേരിക്ക പതിച്ചുനല്‍കുന്നത്. ഇതില്‍ നല്ലൊരു പങ്കും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കാണ് ഗുണം ചെയ്തിരുന്നത്. 2014 ലില്‍ കുടിയേറ്റ വകുപ്പ് പുറത്തിറക്കിയ കണക്ക് പ്രകാരം 65 ശതമാനം എച്ച് 1 ബി വിസയും ഇന്ത്യയിലെ പ്രഫഷണലുകള്‍ക്കാണ് ലഭിച്ചത്.

Top