മലയാള സിനിമയുടെ താരചക്രവര്‍ത്തിക്ക് പിറന്നാള്‍ സമ്മാനമയി ആരാധകരുടെ ട്രിബ്യൂട്ട് സോംഗ്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ചിങ്കപ്പുലി എന്ന പേരിലാണ് മഹാനടന് ആദരവുമായി ആരാധകര്‍ എത്തിയിരിക്കുന്നത്. ലാലേട്ടന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതലുളള സൂപ്പര്‍ഹിറ്റ് സിനിമകളിലെ സീനുകള്‍ പാട്ടിന്റെ വീഡിയോയില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലാലേട്ടന്‍ ആരാധകര്‍ക്ക് ഒന്നടങ്കം ആവേശം പകരുന്ന തരത്തിലാണ് പാട്ടിന്റെ വരികളും സംഗീതവും ഒരുക്കിയിട്ടുളളത്. സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടിനും ശേഷം വരുന്ന ലാലേട്ടന്റെ ട്രിബ്യൂട്ട് സോംഗാണ് ചിങ്കപ്പുലി. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ് ട്രിബ്യൂട്ട് സോംഗ് പുറത്തിറക്കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പീറ്റര്‍ ഹെയ്ന്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കായി പാട്ടിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയ ടോണി ജോസഫ് തന്നെയാണ് ഈ പാട്ടിനും സംഗീതം ചെയ്തിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് മികവുറ്റ രീതിയില്‍ ടോണി പാട്ടൊരുക്കിയിരിക്കുന്നു. ജോജു സെബാസ്റ്റിയന്‍,വരുണ്‍ ഉണ്ണി, ജോസ്ലി ലോന്‍ലി തുടങ്ങിയവര്‍ ചേര്‍ന്നാണ് ട്രിബ്യൂട്ട് സോംഗ് പാടിയിരിക്കുന്നത്. പാട്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ലാലേട്ടന് പിറന്നാളാംശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ പീറ്റര്‍ ഹെയ്‌ന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റിട്ടിരുന്നു. അതേസമയം ലാലേട്ടന്റെ പിറന്നാള്‍ വലിയ ആഘോഷമാക്കാനുളള തയ്യാറെടുപ്പിലാണ് ആരാധകര്‍. മുന്‍ വര്‍ഷങ്ങളിലേതു പോലുളള ആഘോഷ പരിപാടികള്‍ ഇത്തവണയും ആരാധകര്‍ സംഘടിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്. പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ പുതിയ ചിത്രമായ നീരാളിയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.