ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; കേരളത്തില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേരളത്തില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. രണ്ട് പേരുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്താനുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. സെപ്തംബര്‍ 21നാണ് ബിഷപ്പ് കന്യാസ്ത്രീയ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്. കേസന്വേഷണം പൂര്‍ത്തിയായെന്നും   അന്വേഷണത്തെ സ്വാധീനിക്കുമെന്ന പൊലീസ് വാദത്തില്‍ ഇനി കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബിഷപ്പിന്റെ ജാമ്യഹര്‍ജി. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. കേസ് പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്ന മുന്‍വാദവും ജാമ്യഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേസില്‍ റിമാന്‍ഡിലായ ബിഷപ്പ് ഇപ്പോള്‍ പാല സബ് ജയിലിലാണ്.

Top