കൊച്ചി :കന്യാസ്ത്രീ നല്‍കിയ ലൈംഗികാരോപണ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ഞെട്ടിക്കുന്നതും അറയ്ക്കുന്നതുമായ വിവരങ്ങള്‍.പീഡനം നടന്ന ആദ്യദിവസം മഠത്തിലെ 20 ാം നമ്പര്‍ മുറിയിലേക്ക് രാത്രി 10.45 ന് കടന്നു ചെന്ന ഫ്രാങ്കോ മുറിയുടെ കതകടച്ചു കുറ്റിയിട്ട് കന്യാസ്ത്രീയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി അന്യായമായി തടങ്കല്‍ ചെയ്ത് ബലമായി കടന്നു പിടിക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവസ്ത്രത്തില്‍ ആയിരുന്നിട്ടു പോലും അതിനെ മാനിക്കാതെ കട്ടിലില്‍ പിടിച്ചു കിടത്തുകയും കന്യാസ്ത്രീയെ ചുംബിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ഒടുവില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിക്കുകയും സംതൃപ്തി അടയുകയും ചെയ്തു. 2014 മെയ് 5 ന് കുറവിലങ്ങാട് മഠത്തില്‍ വെച്ചായിരുന്നു ആദ്യം പീഡിപ്പിക്കപ്പെട്ടതെന്നും തുടര്‍ച്ചയായി രണ്ടു ദിവസങ്ങള്‍ ഇത് തുടര്‍ന്നെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ലൈംഗികോദ്ദേശ്യത്തോട് തന്നെയാണ് ബിഷപ്പ് മഠം സന്ദര്‍ശിച്ചതെന്നും 2015 മെയ് 5 നും 6 നും കന്യാസ്ത്രീയെ ഇരയാക്കിയ ശേഷം ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കാണിച്ചുതരാം എന്ന രീതിയില്‍ മരണഭയം ഉളവാക്കിയതായുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. 2014 ന് ശേഷം പലതവണ കന്യാസ്ത്രീയെ ഈ രീതിയില്‍ ബിഷപ്പ് ലൈംഗികസംതൃപ്തിക്ക് ഇരയാക്കിയെന്നും പറയുന്നുണ്ട്. 2014 മുതല്‍ 2016 വരെ 13 തവണ ഇരയാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു.
ബിഷപ്പ് നല്‍കിയ മൊഴിയിലും രേഖകളിലും സാക്ഷി മൊഴികളിലും വൈരുദ്ധ്യത നില നില്‍ക്കുന്നതായി അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടതായാണ് വിവരം. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികള്‍ താരതമ്യപ്പെടുത്തിയാല്‍ കന്യാസ്ത്രീയുടെ മൊഴിയാണ് വിശ്വാസ യോഗ്യമെന്ന നിലയിലാണ് പോലീസ്. പരാതിയില്‍ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ്പ് മഠത്തില്‍ ഉണ്ടായിരുന്നു എന്നും താന്‍ അവിടെ ഉണ്ടായിരുന്നില്ല എന്ന ബിഷപ്പിന്റെ മൊഴി കള്ളമാണെന്നും തെളിഞ്ഞിരിക്കുകയാണ്.2014 മെയ് 5 ന് താന്‍ കുറവിലങ്ങാട് ഇല്ലായിരുന്നെന്നാണ് ബിഷപ്പ് നല്‍കിയ മൊഴി തെറ്റാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ബിഷപ്പ് ഈ ദിവസം തൃശൂരില്‍ നിന്നും കുറവിലങ്ങാട്ട് എത്തിയതായി മഠത്തിലെ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസം താന്‍ തൊടുപുഴയിലെ മുതലക്കോണം മഠത്തില്‍ ആയിരുന്നു എന്നാണ് ബിഷപ്പ് നല്‍കിയമൊഴി. എന്നാല്‍ ഈ ദിവസം മുതലക്കോണത്തെ മഠത്തില്‍ വന്നതിന്റെ ഒരു രേഖപ്പെടുത്തലുകളും റജിസ്റ്റരില്‍ കാണാനില്ല. ബിഷപ്പ് 2013 ലായിരുന്നു മുതലക്കോണത്തെ മഠത്തില്‍ വന്നതെന്നാണ് രേഖകള്‍ കാണിക്കുന്നത്. ഈ ദിവസത്തെ റജിസ്റ്ററില്‍ അത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ ഫ്രാങ്കോ മുളയ്ക്കലിന്റെ ഡ്രൈവറും തങ്ങള്‍ 2013 ലായിരുന്നു ഇവിടെ വന്നതെന്നും അന്ന് താനും താമസിച്ചിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ 34 രേഖകളാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. മഠത്തിലെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്ക്, ബിഷപ്പിന്റെ ലാപ്‌ടോപ്പ് എന്നിവ പരിശോധന നടത്തുകയും ചെയ്തു.