കാട്ടുപോത്തിന് വോട്ടവകാശം ഇല്ല !കത്തോലിക്ക സഭ ഇടതു സർക്കാരിനെതിരെ !കണമല സംഭവവത്തിൽ,സർക്കാരിനും വനം വകുപ്പിനുമെതിരെ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ജോസ് പുളിക്കൽ

കോട്ടയം: കാട്ടുപോത്തിന് വോട്ടവകാശം ഇല്ലായെന്ന് സർക്കാരും ബന്ധപ്പെട്ടവരും മറക്കരുതെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ജോസ് പുളിക്കൽ. എരുമേലി കണമലയിലെ കാട്ടുപോത്ത് ആക്രമണത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ജോസ് പുളിക്കൽ രംഗത്ത് വരുകയായിരുന്നു . കാട്ടുപോത്ത് ആക്രമണത്തിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവം ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കാൻ വനം വകുപ്പ് ശ്രമിക്കുന്നു എന്നും ബിഷപ്പ് കുറ്റപ്പെടുത്തി.

ആറ് വർഷം കൊണ്ട് വന്യജീവികളുടെ ആക്രമണത്തിൽ കെല്ലപ്പെട്ടത് 735 പേരാണ്. 2021 ജൂൺ മുതൽ മുതൽ ഇന്ന് 124 പേർ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വനം വകുപ്പോ സംസ്ഥാന സർക്കാരോ തയ്യാറാകുമോ. കാട്ടുപോത്ത് നിയമ സഭയിലേക്കോ പാർട്ടി ഓഫീസിലേക്കോ കയറിയാൽ നോക്കി നിൽക്കുമോയെന്നും നിയമ ഭേദഗതി ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ജോസ് പുളിക്കൽ പറ‍ഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2021 ജൂൺ മുതൽ മുതൽ ഇന്ന് 124 പേർ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വനം വകുപ്പോ സംസ്ഥാന സർക്കാരോ തയ്യാറാകുമോ. കാട്ടുപോത്ത് നിയമ സഭയിലേക്കോ പാർട്ടി ഓഫീസിലേക്കോ കയറിയാൽ നോക്കി നിൽക്കുമോയെന്നും നിയമ ഭേദഗതി ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും ജോസ് പുളിക്കൽ പറ‍ഞ്ഞു.

എരുമേലി കണമലയിൽ രണ്ട് ക‍ർഷകരെ കാട്ടുപോത്ത് കുത്തിക്കൊന്നിരുന്നു. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം എന്ന നിലപാടിലായിരുന്നു നാട്ടുകാർ. മരിച്ച ചാക്കോയുടെ സംസ്കാരം നടക്കുന്നതിന് മുമ്പ് അന്തിമ തീരുമാനം ഉണ്ടായില്ലെങ്കിൽ വീണ്ടും തെരുവിൽ പ്രതിഷേധിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു. അതേസമയം, അക്രമകാരിയായ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം വനം വകുപ്പ് തുടരുകയാണ്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോമസ്, ചാക്കോ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹം സംസ്കരിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

Top