അന്തരിച്ച കൊല്ലം സുധിക്ക് വീട്; സ്ഥലം ഇഷ്ടദാനമായി നല്‍കി ബിഷപ്പ് നോബിള്‍ ഫിലിപ്പ്; സുധിച്ചേട്ടന്റെ സാന്നിധ്യം ഇവുടെയുണ്ടെന്ന് രേണു

അന്തരിച്ച മിമിക്രി കലാകാരനും അഭിനേതാവുമായ കൊല്ലം സുധിക്ക് വീടു നിര്‍മിക്കാന്‍ ഏഴ് സെന്റ് സ്ഥലം ഇഷ്ടദാനമായി നല്‍കി ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. സുധിയുടെ മക്കളായ രാഹുലിന്റെയും റിഥുലിന്റെയും പേരിലാണ് ചങ്ങനാശ്ശേരിയിലെ സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ രേഖകള്‍ സുധിയുടെ ഭാര്യ രേണുകക്കും മകനും കൈമാറി. തനിക്ക് ലഭിച്ച കുടുംബസ്വത്തില്‍ നിന്നാണ് ഏഴ് സെന്റ് സുധിയുടെ കുടുംബത്തിന് നല്‍കിയതെന്ന് നോബിള്‍ ഫിലിപ്പ് പറഞ്ഞു.

സുധിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്, എന്നാല്‍ ഇത് കാണാന്‍ അദ്ദേഹം ഇല്ലാതെ പോയതാണ് ഏറെ സങ്കടമെന്ന് രേണു പറഞ്ഞു. സുധിച്ചേട്ടന്റെ സാന്നിധ്യം ഇവിടെയുണ്ടെന്നും രേണു കുട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂണ്‍ അഞ്ചിനാണ് കൊല്ലം സുധിയുടെ ജീവന്‍ കവര്‍ന്ന അപകടം സംഭവിക്കുന്നത്. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചത്.

Top