കമ്മ്യൂണിസ്റ്റുകൾ നിരീശ്വരവാദികൾ! കമ്മ്യൂണിസത്തിനും കത്തോലിക്കാ സഭക്കും ചേർന്നുപോകാൻ കഴിയില്ല എന്ന് ബിഷപ്പ് തോമസ് തറയിൽ!പുതിയ വിവാദത്തിന് തിരികൊളുത്തി കത്തോലിക്കാ സഭ!

കോട്ടയം :കമ്മ്യൂണിസത്തിനും കത്തോലിക്കാ സഭക്കും ഒത്തുപോകാൻ കഴിയില്ല എന്ന് ബിഷപ്പ് തോമസ് തറയിൽ. കമ്മ്യൂണിസത്തിന്റെ അടിസ്ഥാന തത്വം നിരീശ്വരവാദം .ആയതിനാൽ കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തെ കത്തോലിക്കാ സഭക്ക് ഒരിക്കലും ഉൾകൊള്ളാൻ സാധിക്കില്ല എന്നും മാർ തോമസ് തറയിൽ പറയുന്നു .

എന്നാൽ കേരളത്തിലെ ജനാധിപത്യ വ്യവസ്ഥിതിയിൽ കത്തോലിക്കാ സഭയിലെ പലരും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ട് .കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കുന്നവരുണ്ട് .,ആ കൂട്ടുകെട്ടിൽ ഉള്ളവരുണ്ട് .അതിനാൽ അവരെ വ്യക്തികൾ ന്ന രീതിയിൽ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് .അവരുമായി സമൂഹത്തിന്റെ നന്മക്കായി പറ്റുന്ന സഹകരത്തിന് കത്തോലിക്കാ സഭ എന്നും തയ്യാറാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

നമ്മുടെ ഭരണാധികാരികൾ ഏതു രൂപത്തിൽ ആണെങ്കിലും അവരുമായി സഹകരിക്കാവുന്നിടത്ത് സഹകരിക്കാൻ തയ്യാർ ആണെന്നും ബിഷപ്പ് തറയിൽ പറഞ്ഞു .അവരുമായി യോജിക്കാതെ കത്തോലിക്കാ സഭക്ക് ഒരിക്കലും മുന്നോട്ട് പോകാൻ കഴിയില്ല എന്നും തറയിൽ പിതാവ് പറഞ്ഞു .പലരും തുറന്ന് പറയാൻ മടിക്കുന്ന ആ സത്യം വെളിപ്പെടുത്തി മാർ തോമസ് തറയിൽ രംഗത്ത് വന്നത് കേരളരാഷ്ട്രീയത്തിൽ പുതിയ വിവാദം സൃഷ്ടിക്കും.

അതാണ് സഭയുടെ നിലപാട് .കമ്മ്യൂണിസ്റ്റ് മാതൃസഭ വന്നാൽ അവരുമായി സഹകരിച്ചാൽ ക്രിസ്ത്യാനികൾ എല്ലാം കമ്മ്യൂണിസ്റ്റുകൾ എന്ന് ചിന്തിക്കാൻ ആവില്ല .ബിജെപിയുടെ നമ്മുടെ പ്രധാനമന്ത്രിയെ സഭയിലെ മെത്രാൻമാർ കാണാൻ പോയാൽ നമ്മളെല്ലാവരും ബിജെപിയിൽ ചേർന്നു എന്നും ചിന്തിക്കാനോ പറയാനോ കഴിയില്ല എന്നും മാർ തറയിൽ പറഞ്ഞു .അങ്ങനെ പ്രചരിപ്പിക്കുന്നത് എല്ലാം തൽപരകക്ഷികളുടെ കൃത്യമായ അജണ്ടയാണ് .

 

Top