അക്കൗണ്ടും ഭരണവും വേണ്ട; അടിമൂത്ത് ബിജെപി നേതൃത്വം; ഗ്രൂപ്പ് നിയന്ത്രിക്കാനാവാതെ കുമ്മനവും ആർഎസ്എസും

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: തലമാറട്ടെ മന്ത്രത്തിലൂടെ സംസ്ഥാനത്തെ ഗ്രൂപ്പ് പോരിനു ശാശ്വത പരിഹാരം കാണാമെന്നു ബിജെപി – ആർഎസ്എസ് നേതൃത്വത്തിന്റെ നീക്കത്തിനു തിരിച്ചടി. ഭരണവും അധികാരവും ഇല്ലാതെ തന്നെ കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിവുള്ള ബിജെപി നേതൃനിര സംസ്ഥാനത്തെ അധികാരത്തെ മുഴുൻ തകർത്തു കളഞ്ഞതായാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പ് യുദ്ധം തീർക്കാനുള്ള കുമ്മനത്തിന്റെ എല്ലാ വഴികളെയും വർഷങ്ങളായി ബിജെപി സംസഥാന നേതൃത്വം ഭരിച്ചിരുന്ന സംഘം തകർത്തതായും കേന്ദ്ര ബിജെപി – ആർഎസ്എസ് നേതൃത്വം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഇവർക്കെതിരെ നടപടിയെടുക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തന്നെ പുറത്താകുമെന്നതിനാലാണ് ഇപ്പോൾ മൗനം പാലിക്കുന്നതെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിലെ പ്രമുഖൻ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു ഫലം എന്തായാലും ബിജെപിയുടെ സംസ്ഥാനത്തെ മുഴുവൻ നേതൃത്വത്തെയും പാർട്ടി പുറത്തേയ്ക്കു നയിക്കുന്ന തീരുമാനമാവും ആർഎസ്എസിൽ നിന്നും ഉണ്ടാകുക.ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് ഇല്ലാതാക്കാനുള്ള ഒറ്റമൂലിയായി ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ അധ്യക്ഷനാക്കിയെങ്കിലും ഫലം കണ്ടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. മാത്രമല്ല, കുമ്മനത്തെ മുന്നിൽ നിർത്തി ബി.ജെ.പി. നേതൃത്വത്തിന്റെ കടിഞ്ഞാൺ തരപ്പെടുത്തിയ ആർ.എസ്.എസിനും ശക്തമായ ഗ്രൂപ്പ് പോരിൽ മനംമടുപ്പുണ്ട്്. നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായകശക്തിയാകാനുള്ള ബി.ജെ.പിയുടെ നീക്കത്തിന് ഗ്രൂപ്പ് പോര് വിനയാകുമെന്ന് കേന്ദ്ര നേതൃത്വം മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും രാഷ്ട്രീയരംഗത്തെ പരിചയക്കുറവാണ് കുമ്മനത്തിനു വിനയാകുന്നത്. ഹിന്ദു സംഘടനയിലെ ഏകാധികാര ഘടനയല്ല സംസ്ഥാന ബി.ജെ.പിയിലുള്ളത്. ഇരുഗ്രൂപ്പുകളും ശക്തമായതിനാൽതന്നെ സമവായമല്ലാതെ മറ്റു മാർഗമില്ലെന്ന അവസ്ഥയിലാണ് കുമ്മനവും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സ്ഥാനാരോഹണമാണ് കുമ്മനത്തെ ബുദ്ധിമുട്ടിലാക്കുന്നത്. പ്രസിഡന്റായതിനു തൊട്ടുപിന്നാലെ സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചതും വിനയായി. ഇതോടെ സ്ഥാനം നഷ്ടമായവരും വലിയ പദവി മോഹിച്ചവരുമൊക്കെ പിറകോട്ടടിച്ചു. ഇതു പ്രവർത്തനരംഗത്തെ മാന്ദ്യത്തിനു കാരണമായി.
വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ രൂപീകരിച്ച പാർട്ടിയായ ബി.ഡി.ജെ.എസുമായുള്ള സഖ്യത്തിലൂടെ മൂന്നാംമുന്നണി രൂപീകരിക്കാനുള്ള നീക്കം പാളിയതിനൊപ്പം ബി.ജെ.പിക്കുള്ളിലെ സീറ്റ് മോഹികളുടെ കലഹവും ഒതുക്കാനാവാത്ത അവസ്ഥയിലാണ് നേതൃത്വം. വർഷങ്ങളായി മഞ്ചേശ്വരം കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന ബി.ജെ.പി. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് പ്രാദേശികവാദം ഉയർത്തി ഇത്തവണ സീറ്റ് നിഷേധിക്കാനുള്ള നീക്കത്തിലാണ് മറുഗ്രൂപ്പ്.
കോഴിക്കോട് സ്വദേശിയായ സുരേന്ദ്രൻ കാസർഗോഡ് ജില്ലയിൽ മത്സരിച്ചാൽ അവിടെയുള്ള നേതാക്കളുടെ അവസരമാണ് ഇല്ലാതാകുകയെന്ന് കൃഷ്ണദാസ് വിഭാഗം പറയുന്നു. ആർ.എസ്.എസ്. നേതൃത്വത്തിനും സുരേന്ദ്രൻ അനഭിമതനാണ്. ഈ നീക്കത്തിൽ പ്രതിഷേധിച്ച് പാർട്ടിയുടെ മുഖ്യധാരാ പ്രവർത്തനത്തിൽനിന്ന് സുരേന്ദ്രൻ മാറിനിൽക്കുകയാണ്. മുരളീധരൻ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ പാർട്ടിക്കുള്ളിൽ രണ്ടാമനായിരുന്ന സുരേന്ദ്രന്റെ ഒതുക്കാനുള്ള മറുപക്ഷത്തിന്റെ തന്ത്രം കൂടിയാണ് സീറ്റ് തർക്കത്തിൽ കലാശിച്ചത്. ഇതിനു മറുപടിയായാണ് പാലക്കാട് മുരളീധരപക്ഷം തിരിച്ചടിച്ചത്.
മുരളീധരപക്ഷത്തെ നേതാവും പാലക്കാട് നഗരസഭാ ചെയർമാനുമായ കൃഷ്ണകുമാറിനെ പാലക്കാട് നിയമസഭാ സീറ്റിൽ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാടിന്റെ ചുമതലയുണ്ടായിരുന്ന ശോഭാ സുരേന്ദ്രൻ ഇവിടെ പ്രവർത്തനം തുടങ്ങികഴിഞ്ഞു. പ്രാദേശികവാദത്തിലൂടെ മഞ്ചേശ്വരത്ത്‌നിന്ന് സുരേന്ദ്രനെ നീക്കുകയാണെങ്കിൽ എന്തുകൊണ്ട് പാലക്കാട് ഇതു പാലിക്കുന്നില്ലെന്നാണ് മുരളീധരപക്ഷത്തിന്റെ ചോദ്യം.

ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള തിരുവനന്തപുരത്തും ഇതേ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. പാർട്ടിയിലേക്ക് ഇനിയും തിരിച്ചെടുത്തിട്ടില്ലാത്ത മുൻ സംസ്ഥാന സംഘടനാ സെക്രട്ടറി പി.പി. മുകുന്ദൻ ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട് പ്രവർത്തിക്കാൻ ആർ.എസ്.എസ്. നേതൃത്വം പ്രദേശിക ഭാരവാഹികൾക്കും പ്രവർത്തകർക്കും നിർദേശം നൽകിയിരുന്നു. ആർ.എസ്.എസ്. പ്രാന്ത കാര്യവാഹ് പി.ഗോപാലൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ തവണത്തെ ബി.ജെ.പി. നേതൃത്വ യോഗവും ചേർന്നിരുന്നത്. എന്നാൽ, ഗ്രൂപ്പ് പോര് പിടിച്ചുകെട്ടാനാകാത്ത സ്ഥിതിയിൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ആർ.എസ്.എസ്. നേതൃത്വമിപ്പോൾ.

Top