കള്ളപ്പണപ്പാർട്ടികളിൽ മുന്നിൽ ബിജെപി: ബിജെപി രഹസ്യമായി സ്വീകരിച്ചത് 76 കോടി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെയും കള്ളപ്പണവേട്ടയുടെയും പേരിൽ ജനത്തെ നെട്ടോട്ടമോടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിജെപി കഴിഞ്ഞ വർഷം രഹസ്യമായി സ്വീകരിച്ച സംഭാവന 76 കോടി. 20000 രൂപയ്ക്കു മുകളിൽ അജ്ഞാത സംഭാവനകളായി ബിജെപി സ്വീകരിച്ച തുകയാണ് ഈ 76 കോടി രൂപ.
ഈ കാലഘട്ടത്തിൽ രാഷ്ട്രീയ പാർട്ടികൾ എല്ലാവരും കൂടി കൈപ്പറ്റിയത് 102 കോടി രൂപയായിരുന്നു. മൊത്തം വന്നത് 1,744 പേരിൽ നിന്നുള്ള പേരില്ലാ സംഭാവനകൾ. ഇതിൽ ബിജെപിയ്ക്ക് പണം നൽകിയത് 613 പേരായിരുന്നു. ഈ രീതിയിൽ സംഭാവന സ്വീകരിക്കുന്ന കോൺഗ്രസ്, സിപിഎം, സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നിവർ വാങ്ങിയതിന്റെ മൂന്നിരട്ടി വലിപ്പമുള്ള തുകയാണ് ഇത്.
രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ് 918 സംഭാവനകളായി കൈപ്പറ്റിയത് 20 കോടിയാണ്. സ്വീകരിച്ച സംഭാവനയുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. രാഷ്ട്രീയ പാർട്ടികൾ കള്ളപ്പണം വെളുപ്പിക്കാൻ കാരണമാകുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് 20,000 ന് മുകളിലുള്ള സംഭാവനകളുടെ പേരു വിവരങ്ങൾ നൽകണമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബ്ബന്ധമാക്കിയിട്ടുണ്ട്. മൊത്തം വന്ന സംഭാവനയുടെ 63 ശതമാനവും പത്തു വർഷത്തിനിടയിലാണ് ഉണ്ടായിട്ടുള്ളത്.
അതേസമയം 20,000 ന് മുകളിൽ സംഭാവന ചെയ്തവരുടെ വിവരം ഇതുവരെ ഒരു പാർട്ടിയും പുറത്തുവിട്ടിട്ടില്ല. ആദായ നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ 20,000 ൽ താഴെ സംഭാവന നൽകിയവരുടെ വിവരങ്ങളും ബിജെപിയോ കോൺഗ്രസോ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടില്ല. അതേസമയം 10 വർഷത്തിനിടയിലോ 201516 കാലയളവിനിടയിലോ 20,000 മേൽ സംഭാവന സ്വീകരിച്ചിട്ടില്ലെന്ന് ബിഎസ്പി പറഞ്ഞു. അതേസമയം ഈ വർഷം മാത്രം രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ചത് 528 കോടിയായിരുന്നു. എന്നാൽ 201415 നെ അപേക്ഷിച്ച് 83 ശതമാനം കുറഞ്ഞു.
എൻസിപിയ്ക്ക് കനത്ത തിരിച്ചടി കിട്ടി. 201415 ൽ 38 കോടി രുപ സംഭാവന കിട്ടിയ സ്ഥാനത്ത് ഈ വർഷം കിട്ടിയത് വെറും 71 ലക്ഷം മാത്രമായിരുന്നു. അതായത് 98 ശതമാനം ഇടിവ്. ബിജെപിയ്ക്ക് 437 കോടിയിൽ നിന്നും ഈ വഷം 76 കോടിയായി കുറഞ്ഞു. ബിജെപിയുടെ മൊത്തം സംഭാവനകളിൽ 156 ശതമാനവും 201314 നും 201415 നും ഇടയിലെ കാലയളവിലാണ്. ഈ കാലയളവിൽ കോൺഗ്രസിന് 137 ശതമാനം വർദ്ധിച്ചു. സംസ്ഥാനങ്ങളിൽ 80 ലക്ഷം സംഭാവന നൽകി കർണാടകയാണ് ഏറ്റവും മുന്നിൽ. മേഘാലയ 21.54 ലക്ഷം വിവിധ പാർട്ടികൾക്ക് നൽകി. രണ്ടിടത്തു നിന്നും ഏറ്റവും കൂടുതൽ തുക കിട്ടിയതാകട്ടെ കോൺഗ്രസിനും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top