കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി രംഗത്ത്. ബാലകൃഷ്ണന്റെ മക്കലായ ബിനീഷിനും ബിനോയിക്കും പങ്കാളിത്തമുള്ള 28 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആരോപണം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. തൃശ്ശൂരില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണങ്ങള്‍.
തിരുവനന്തപുരം ശാസ്തമംഗലത്ത് ഇരുവരുടെതുമായി 6 കമ്പനികള്‍ രജിസ്റ്റര്‍ ചെയിതിട്ടുണ്ട്. ഒരു കെട്ടിടത്തില്‍ ബിനീഷിനും ബിനോയിക്കും പങ്കുള്ള 28 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതില്‍ 6 കമ്പനികള്‍ ഇരുവരും നേരിട്ട് നടത്തുന്നതാണെന്നുമാണ് ആരോപണം.
28 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒന്നിനും ബോര്‍ഡ് പോലുമില്ല. സ്‌ക്വയര്‍ എന്റര്‍പ്രൈസസ് എന്നു പേരിന് ഒരു ബോര്‍ഡ് മാത്രമാണു വച്ചിരിക്കുന്നത്. ഇതേ ഡയറക്ടര്‍മാര്‍ ഉള്‍പ്പെട്ട രണ്ട് കമ്പനി ബംഗളൂരുവിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ കമ്പനികള്‍ക്ക് വിദേശ പണമിടപാടുവരെയുണ്ടെന്നും എ.എന്‍. രാധാകൃഷ്ണന്‍ ആരോപിച്ചു.
ഈ കമ്പനികളില്‍ അധികവും കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രി ആയിരുന്നപ്പോള്‍ രജിസ്ട്രര്‍ ചെയ്തതാണെന്നും ഇത്തരത്തില്‍ കമ്പനികള്‍ രൂപീകരിച്ച് നടത്തുന്നതിനുള്ള സാമ്പത്തിക പിന്‍ബലം കോടിയേരിയുടെ കുടുംബത്തിന് എവിടെ നിന്നാണെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കമ്പനികളുടെ ലഭ്യമായ വിവരങ്ങള്‍ ഉടന്‍ എന്‍ഫോഴ്സ്‌മെന്റ് വിഭാഗത്തിനു കൈമാറുമെന്നും ഈ ആരോപണങ്ങള്‍ക്ക് കോടിയേരി മറുപടി പറയണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.