
ശാലിനി(special story)
അമരാവതി: എല്ലാ പാര്‍ട്ടികളും ആസന്നമായ 2019 ലെ തെരഞ്ഞെടുപ്പിന് കോപ്പ് കൂട്ടുകയാണ്. കൂടുതല്‍ ചെറുപാര്‍ട്ടി കളെയും പ്രാദേശിക പാര്‍ട്ടി കളെയും ഒപ്പം കൂട്ടി യുപിഎ സഖ്യം വിശാലമാക്കാന്‍ ശ്രമിക്കുകയാണ് കൊണ്ഗ്രെസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും. രാഹുലിന്റെ കടന്നു വരവ് യുവാക്കളില്‍ ഉണ്ടാക്കിയ ആവേശത്തെ ഉപയോഗപ്പെടുത്തിയും ബിജെപി സര്ക്കാപരിനെതിരെ ഇന്ധന വില വര്ധ്നയും, ആധാറും, നോട്ട് അസാധുവാക്കല്‍ നടപടിയും, ജിഎസ്ടിയും അതിര്‍ത്തി യിലെ കോലാഹലങ്ങളും എല്ലാം കൊണ്ഗ്രെസ് ആയുധമാക്കും.
മറ്റു രാജ്യങ്ങളുമായി ഉണ്ടാക്കിയ ധാരണകളും വാണിജ്യ വ്യാപാര ബന്ധങ്ങളില്‍ ഉണ്ടായ നേട്ടവും എല്ലാമായിരിക്കും ബിജെപി ഉയര്‍ത്തിക്കാട്ടുക . എന്നാല്‍ ചെറു പാര്‍ട്ടി കള്ക്ക്് എന്നും നോട്ടം സീറ്റ് തന്നെയാണ് എന്നിരിക്കെ എന്ഡിാഎയില് നിന്നും യുപിഎ യിലേക്കും ഇടയ്ക്കിടെ അവര്‍ മാറിക്കൊണ്ടിരിക്കും.
ധര്മം് പറയാനല്ല പ്രവര്‍ത്തിക്കാനുള്ളതാണ് ഞങ്ങളെ വേണ്ടെങ്കില്‍ നമസ്കാരം പറഞ്ഞിറങ്ങും എന്നും ഇനിയും തീരുമാനം പറഞ്ഞില്ലെങ്കില്‍ നിലവിലുള്ള സഖ്യം വേണ്ടെന്നു വച്ച് സ്വന്തമായി മത്സരിക്കാന്‍ ഇറങ്ങും എന്നും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ബിജെപിയോട് പറഞ്ഞു. അതിനിടെ ആന്ധ്ര, തമിഴ്നാട്, തെലങ്കാന, ആന്ധ്ര, കര്ണാദടക എന്നി സംസ്ഥാനങ്ങളില്‍ യുപി എ പ്രാദേശിക പാര്ട്ടിലകളുമായി സഖ്യത്തില്‍ എത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടു ണ്ട്.സംസ്ഥാനത്തും ബിജെപി-ടിഡിപി കൂട്ടുകെട്ടിലാണ് ഭരണം. വിവിധ വിഷയങ്ങളില്‍ സംസ്ഥാന ബിജെപി നേതൃത്വം ടിഡിപിയെ ശക്തമായി വിമര്ശിടക്കുന്നുണ്ട്. സംസ്ഥാന ബിജെപി നേതൃത്വത്തില്‍ ചിലര്‍ക്ക് പ്രതിപക്ഷമായ വൈഎസആര്‍ കൊണ്ഗ്രെസ്സുമായി ചേര്‍ന്ന് പ്രവര്ത്തിസക്കാന്‍ ആണ് താല്പ്ര്യമെന്നും അണിയറ സംസാരമുണ്ട്.