
മുംബൈ: ആവശ്യത്തിനും അനാവശ്യത്തിനും സൈനീകരെ പേരെടുത്ത് പറയുന്ന പാര്‍ട്ടിയാണ് ബിജെപി. കേന്ദ്രഭരണത്തിനെതിരെയുള്ള പല ആക്രമണങ്ങളെയും ബിജെപിക്കാര്‍ ചെറുക്കുന്നത് പട്ടാളക്കാരെയും പട്ടാളക്കാരുടെ ത്യാഗത്തെയും പറഞ്ഞാണ്. എന്നാല്‍ ഇപ്പോള്‍ ഒരു മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.സി. സൈനികരെ അപമാനിക്കുന്ന രീതിയില്‍ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒരു വര്‍ഷമായി വീട്ടിലെത്താത്ത പഞ്ചാബ് അതിര്‍ത്തിയിലെ സൈനികരും തനിക്ക് നാട്ടില്‍ കുട്ടി ജനിച്ചെന്നറിഞ്ഞ് മധുരം വിതരണം ചെയ്യുന്നുവെന്ന് ബി.ജെ.പി എം.എല്‍.സി പ്രശാന്ത് പരിചാരക് പരിഹസിച്ചു. ബി.ജെ.പിയുടെ ഷോലാപ്പൂര്‍ എം.എല്‍.സിയാണ് പ്രശാന്ത്.
ഷോലാപ്പൂരില്‍ ബി.ജെ.പി റാലിയെ അഭിസംബോഖന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രശാന്ത്. അധിക്ഷേപ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ പ്രശാന്ത് ഖേദപ്രകടനം നടത്തി. സൈനികരെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും താന്‍ സൈനികരെ ബഹുമാനിക്കുന്നയാളാണെന്നും പ്രശാന്ത് പറഞ്ഞു.
അതേസമയം ഇയാളുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ്, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തെത്തി. പ്രസ്താവന അപമാനകരവും അപലപനീയവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ബി.ജെ.പി ഈ പ്രസ്താവനയെ പിന്തുയ്ക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.