കേരളം പിടിക്കാന്‍ ബി ജെ പി; ജാതീയ തന്ത്രങ്ങള്‍ ഒരുങ്ങുന്നു…നഷ്ടം കോണ്‍ഗ്രസിന് ഭീഷണി

കോഴിക്കോട് :ബിജെപിയുടെ കേരളത്തിലെ വളര്‍ച്ച അല്‍ഭുതാവഹമാണ് .കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ 12 ശതമാനം വോട്ടാണ് കൂടുതല്‍ നേടിയെടുത്തത് .കേരളത്തിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയും നേതാക്കളില്‍ കുമിഞ്ഞുകൂടിയ അഴിമതിയും പ്രവര്‍ത്തകര്‍ വിട്ടുപോകുന്ന അവസ്തയും ഉരുത്തിരിഞ്ഞിരിക്കുന്നു.ചില നേതാക്കള്‍ ഉമ്മന്‍ ചാണ്ടി അടക്കം  ചെന്നിത്തലയും എന്നും മൃതു ബിജെപി സമീപനം എടുത്തതും ബിജെപിക്ക് ഗുണകരമായിട്ടിട്ടുണ്ട്. അതിനാല്‍ തന്നെ കേരളത്തില്‍ ബി ജെ പിയുടെ ഭാവി പ്രവചനാതീതമാണ്. പടിപടിയായുള്ള ഒരു വളര്‍ച്ച ബിജെപിക്ക് കേരളത്തില്‍ സാധ്യമാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .ഇടതും വലതും മുന്നണികള്‍ മാറി മാറി ഭരിച്ചു മടുത്ത സംസ്ഥാനമാണ് കേരളം. ഇവിടേയും ഒരു മാറ്റം വരണമെന്നാണ് ഓരോ ബിജെപി പ്രവര്‍ത്തകനും ആഗ്രഹിക്കുന്നത്. പക്ഷേ എങ്ങിനെയാണ് അതു സാധ്യമാകുകയെന്ന കാര്യത്തില്‍ അവര്‍ക്കുതന്നെ സംശയമാണുള്ളത്. ബി ജെ പി ഒരു മുസ്ലീം വിരുദ്ധപാര്‍ട്ടിയോ വര്‍ഗ്ഗീയപാര്‍ട്ടിയോ അല്ലെന്നാണ് ഭൂരിപക്ഷം പ്രവര്‍ത്തകരും പറയുന്നത്. എത്രയോ നൂറ്റാണ്ടുകളായി നമ്മള്‍ സഹിഷ്ണുതയോടെയാണ് ജീവിയ്ക്കുന്നതെന്നും ബി ജെ പി ഭരണത്തിലേറിയാല്‍ അതിനുകോട്ടം തട്ടുകയില്ലെന്നുമാണ് അവര്‍ പറയുന്നത്.Modi_AmitShah_

കേരളത്തില്‍ ബി ജെ പി യുടെ ശക്തമായ മുന്നേറ്റം ശരി വെക്കുന്നതായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം. കേരള ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന വിജയമാണ് ബി ജെ പി ആ തെരഞ്ഞെടുപ്പില്‍ നേടിയത്. കൂടാതെ സംസ്ഥാനത്തുടനീളം സാന്നിധ്യം അറിയിക്കാനും ബി ജെ പിയ്ക്ക് സാധിച്ചു. ബി ജെ പിയുടെ ഈ കടന്നുകയറ്റത്തില്‍ ഏറ്റവും വലിയ നഷ്ടം വരാനിരിക്കുന്നത് കോണ്‍ഗ്രെസ്സിനാണെന്ന വ്യക്തമായ സൂചനകൂടിയാണ് ആ ഫലം നല്‍കിയത്. ഭരണസിരാകേന്ദ്രം കൂടിയായ തിരുവനന്തപുരം കോര്‍പറേഷനിലേയും പാലക്കാട് മുനിസിപ്പാലിറ്റിയിലേയുമെല്ലാം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തെ കാവിയണിയിക്കാനുള്ള ഒരു പടികൂടിയാണ് ബി ജെ പി രൂപവത്‌കരിച്ചശേഷം നാലാംതവണയും ഇവിടം ദേശീയസമ്മേളനവേദിയാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടുമുന്നണികളില്‍ ചുറ്റിത്തിരിഞ്ഞ കേരളരാഷ്ട്രീയത്തെ മൂന്നായി തിരിക്കുക എന്നതു തന്നെയാണ് കോഴിക്കോട് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. അതുകൊണ്ട് തന്നെ ആള്‍ബലം കൂടുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പേരിന് ചില വിജയങ്ങള്‍ മാത്രമായി ഒറ്റപ്പെട്ടുനില്‍ക്കുകയും ചെയ്യുന്ന ഈ പാര്‍ട്ടിയെ കേരളത്തില്‍ വിജയിക്കുന്ന ഒരു പാര്‍ട്ടിയാക്കുക എന്നതാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ മുന്നിലുള്ള പ്രധാന ദൗത്യം. അരുണാചല്‍ മോഡലില്‍ കേരളത്തിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനായിരിക്കും ബിജെപി പ്രധാനമായും ശ്രമിക്കുക. മറ്റു പാര്‍ട്ടികളില്‍ ജനസമ്മതിയുള്ള നേതാക്കളെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാനും ബിജെപി നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന.bjp kerala

കേരളത്തില്‍ കോഴിക്കോട് കൊച്ചി തിരുവനന്തപുരം എന്നീ ജില്ലകളെ ആര്‍എസ്എസ് രീതിയില്‍ ഗ്രാമജില്ല, നഗരജില്ല എന്നിങ്ങനെ വിഭജിച്ച് പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താനും നേതൃത്വം ഉദ്ദേശിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ സി പി എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങളും വരും ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനത്തിലുണ്ടാകും. ഇത്തരമൊരു ശ്രമത്തിലൂടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന ദേശീയമാധ്യമങ്ങളുടെയും പ്രതിനിധികളുടെയും ശ്രദ്ധയില്‍ സി പി എം അക്രമത്തെ കൊണ്ടുവരാമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്.

കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളെ അടര്‍ത്തിയെടുത്തായിരുന്നു അരുണാചല്‍ പ്രദേശില്‍ ബിജെപി പാര്‍ട്ടിയെ ശക്തിപ്പടുത്തിയത്. അതേ തന്ത്രം തന്നെയായിരിക്കും കേരളത്തില്‍ നടപ്പാക്കുകയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. അങ്ങിനെയാണെങ്കില്‍ യു ഡി എഫ് വിട്ട് സ്വന്തം ബ്ലോക്കായി പോയ കേരള കോണ്‍ഗ്രസ്(എം) ആയിരിക്കും പാര്‍ട്ടി ആദ്യം ലക്ഷ്യം വക്കുക. കേരള കോണ്‍ഗ്രസിനെ എന്‍ ഡി എ പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് എന്‍ ഡി എ ഘടകകക്ഷികളുമായി അമിത് ഷാ ചര്‍ച്ച നടത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. കൂടാതെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കണം എന്ന മുന്നറിയിപ്പും അമിത് ഷാ സംസ്ഥാനനേതൃത്വത്തിന് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോടെത്തും. കൂടാതെ ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയ പ്രമുഖ നേതാക്കളും സമ്മേളന നഗരിയില്‍ നാളെ എത്തിച്ചേരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. എന്തുതന്നെയായാലും കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ ഇനിയും കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്ന കാലം അതിവിദൂരമല്ല. കേരളത്തിന്‍റെ രാഷ്ട്രീയകാലാവസ്ഥയില്‍ എല്‍ ഡി എഫിനെ തകര്‍ക്കാന്‍ എടുക്കുന്ന അത്രതന്നെ സമയം കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ആവശ്യമായി വരില്ലയെന്നതും ബി ജെ പിക്ക് പ്രതീക്ഷനല്‍കുന്നുണ്ട്. എന്തായായും കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച ഒരു അത്ഭുതമായിരിക്കാനാണ് സാധ്യത.

അതേസമയം കോഴിക്കോട്ട് ഉയരാന്‍ പോകുന്നത് ദേശവികാരത്തിന്റെ മുദ്രാവാക്യങ്ങളാണ്. ദേശീയ കൗണ്‍സില്‍ യോഗം പിരിഞ്ഞാല്‍ പ്രതിനിധികള്‍ പാക്കിസ്ഥാനുമായി പടവെട്ടാന്‍ അതിര്‍ത്തിയിലേക്ക് നീങ്ങിയേക്കുമെന്നു വരെ തോന്നിക്കും വിധമാണ് പാക്കിസ്ഥാന്‍ വിഷയം സമ്മേളന വികാരമായിത്തീരുന്നത്. പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്. ഉനയില്‍ നിന്ന് ഏറ്റ പൊള്ളല്‍, ഉത്തര്‍ പ്രദേശിലും തുടര്‍ന്നാല്‍ ബി.ജെ.പിക്ക് നഷ്ടപ്പെടാന്‍ പോകുന്നത് വെറും യു.പി.യല്ല: അതിനു തൊട്ടടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന കേന്ദ്ര തെരഞ്ഞെടുപ്പാണ്.ഗോ രക്ഷാസമിതികളെ ഉണര്‍ത്തിയതും യു.പി. മുന്നില്‍ക്കണ്ട്.ലാല്‍ കൃഷ്ണ അദ്വാനിയുടെ മുന്‍കയ്യില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന മന്ദിര്‍ പ്രശ്നത്തെ പിന്നിലേക്ക് തള്ളി ഗോ രക്ഷ മുഖ്യ മുദ്രാവാക്യമാക്കിയത് നരേന്ദ്ര മോദിയാണ്. തീര്‍ച്ചയായും, ആര്‍.എസ്.എസിന്റെ ദീര്‍ഘദര്‍ശനം നിറഞ്ഞ തന്ത്രമാറ്റം ചുമലിലേറ്റുകയായിരുന്നു 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി.

കേന്ദ്ര തെരഞ്ഞെടുപ്പിനൊപ്പംതന്നെ, തൊട്ടുപിന്നാലെയുള്ള ബീഹാര്‍ തെരഞ്ഞെടുപ്പും (2015) പിന്നെയുള്ള യുപി തെരഞ്ഞെടുപ്പും ( 2017) തന്നെയായിരുന്നു ‘പശു’ മുദ്രാവാക്യത്തിനു പിന്നില്‍. മുസ്ലിം- ഹിന്ദു വിഭജനം വളര്‍ത്തി ഗുണമുണ്ടാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് പശു മുദ്രാവാക്യം മുന്‍പന്തിയിലേക്ക് സംഘപരിവാര്‍ ഉയര്‍ത്തിവിട്ടത്. ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂറുകളില്‍ സംസ്ഥാനത്താകെ ഉയര്‍ന്ന ഹോര്‍ഡിങ്ങുകള്‍ ഇങ്ങനെ പറഞ്ഞു: ‘ഗോ രക്ഷ ഉറപ്പാക്കാന്‍ ബിജെപിയെ അധികാരമേറ്റൂ.

 

Top