തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനതതിന് നല്‍കുന്നത് വാരിക്കോരി. പണത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച വരുത്തരുതെന്ന കര്‍ശന നിലപാടാണ് മോഡിയും അമിത്ഷായും സ്വീകരിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരോ മണ്ഡലത്തിലേക്കും ഒഴുകുന്നത് കോടികളാണ്.
സംസ്ഥാനത്ത് പത്തിടത്ത് വിജയസാധ്യതയാണ് ബിജെപി കാണുന്നത്. ഒ രാജഗോപാല്‍ മത്സരിക്കുന്ന നേമത്ത് വിജയം ഉറപ്പാക്കുന്നു. ബാക്കിയുള്ളിടത്ത് എങ്ങനേയും വിജയിക്കണം. പത്ത് മണ്ഡലങ്ങള്‍ക്ക് പത്ത് കോടി രൂപ കേന്ദ്ര നേതൃത്വം നല്‍കും. ഇതിനൊപ്പം സ്റ്റാര്‍ പ്രചാരകരായ വെള്ളാപ്പള്ളി നടേശനും സുരേഷ് ഗോപിക്കും ഹെലികോപ്ടറും. ആദ്യമായണ് സംസ്ഥാന നേതാക്കള്‍ കൊച്ചു കേരളത്തില്‍ ഉടനീളം ഹെലികോപ്ടറില്‍ കറങ്ങി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒരുങ്ങുന്നത്. ബിജെപിയുടെ മുഖ്യപ്രചാരകരാക്കി സുരേഷ് ഗോപിയേയും വെള്ളാപ്പള്ളിയേയും മാറ്റാനാണ് തീരുമാനം.
തിരുവനന്തപുരത്ത് നേമത്തും വട്ടിയൂര്‍കാവിലും കഴക്കൂട്ടത്തും കാട്ടക്കടയിലും ബിജെപി വിജയ പ്രതീക്ഷയിലാണ്. ശ്രീശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വം ക്ലിക്കായാല്‍ അവിടേയും നേട്ടമുണ്ടാകും. ഈ അഞ്ച് മണ്ഡലത്തിലും പത്ത് കോടി വീതം ബിജെപി ചെലവഴിക്കാനാണ് ഒരുങ്ങുന്നതെന്നാണ് സൂചന. വട്ടിയൂര്‍ക്കാവിലും നേമത്തും കഴക്കൂട്ടത്തും പ്രചരണത്തില്‍ ബിജെപി ഏറെ മുന്നിലാണ്. പ്രവര്‍ത്തകരെ സ്ഥാനാര്‍ത്ഥികളുമായി അടുപ്പിച്ച് നിര്‍ത്താന്‍ ഈ പണമിറക്കലിലൂടെ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. കുമ്മനം രാജശേഖരനും വി മുരളീധരനും പികെ കൃഷ്ണദാസും തങ്ങള്‍ക്ക് കിട്ടുന്ന പരിഗണനയില്‍ പൂര്‍ണ്ണ സംതൃപ്തരാണ്. മികച്ച ടീമിനെ കിട്ടിയില്ലെന്ന പരിഭവം ശ്രീശാന്തിനുണ്ട്.
ചെങ്ങന്നൂരില്‍ പിഎസ് ശ്രീധരന് പിള്ളയ്ക്കും ആറന്മുളയില് എംടി രമേശിനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും പാലക്കാട് ശോഭാ സുരേന്ദ്രനും കാസര്‍ഗോട്ടെ രവീഷ് തന്ത്രിക്കും പത്ത് കോടി കിട്ടും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ലഭിച്ച വോട്ട് അടസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയില്‍ 39 ഇടത്ത് ബിജെപി മികച്ച പ്രചരണം തന്നെ നടത്തും. മഞ്ചേശ്വരം,കാസര്‍ഗോഡ്,നേമം മണ്ഡലങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല്പതിനായിരത്തിലധികം വോട്ട് നേടിയതിന്റെ ആത്മവിശ്വാസമാണ് പട്ടിക പ്രകടിപ്പിക്കുന്നത്. പാലക്കാട്, കാട്ടാക്കട നിയമസഭാ മണ്ഡല പരിധിയില്‍ മുപ്പത്തി അയ്യായിരത്തിനും നാല്പതിനായിരത്തിനും ഇടയില്‍ വോട്ട് ലഭിച്ചിട്ടുണ്ട്. മുപ്പതിനായിരം മുതല്‍ മുപ്പത്തി അയ്യായിരം വോട്ടുകള്‍ വരെ നേടിയ 14 മണ്ഡലങ്ങള്‍ കൂടിയുണ്ട്. ഇവിടേയും ആവശ്യത്തിന് തുക ബിജെപി ചെലവഴിക്കും.
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രചരണം സജീവമാക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ മണ്ഡലങ്ങള്‍ക്കും രണ്ട് കോടിയോളം രൂപ നല്‍കും. ഈ ഫണ്ടിന്റെ വിനിയോഗം ഉറപ്പാക്കാനും പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. പത്ത് കോടി രൂപ നല്കുന്ന മണ്ഡലങ്ങളിലെ വിലയിരുത്തലുകള്‍ക്കായി ദേശീയ നേതൃത്വത്തിന്റെ പ്രതിനിധികള്‍ തന്നെ എത്തും. തിരുവനന്തപുരത്ത് അമിത് ഷായുടെ പ്രതിനിധി എത്തിക്കഴിഞ്ഞു. എല്ലാ സ്ഥാനാര്‍ത്ഥികളായും ഈ പ്രതിനിധികള്‍ ആശയ വിനിമയം നടത്തുന്നുണ്ട്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാലും തുക നല്കാന് ബിജെപി ദേശീയ നേതൃത്വം തയ്യാറാണ്. എന്നാല്‍ വെള്ളാപ്പള്ളിക്ക് പ്രചരണത്തിന് ഹെലികോപ്ടര്‍ മാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്.
ഈ മണ്ഡലങ്ങളിലെല്ലാം ഇളക്കി മറിച്ചുള്ള പ്രചരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി വെള്ളാപ്പള്ളിയേയും സുരേഷ് ഗോപിയേയും പ്രചരണത്തില്‍ നിറയ്ക്കാനാണ് ഹെലികോപ്ടര്‍. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യ പ്രകാരമാണിത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി.ക്ക് കേന്ദ്രനേതൃത്വം ഹെലികോപ്ടറുകള്‍ നല്‍കും. ഇതിലൊന്നാണ് വെള്ളാപ്പള്ളിക്ക് നല്‍കാനാണ് തീരുമാനമെന്നാണ് സൂചന. സംസ്ഥാനത്ത് 37 ഇടത്താണ് ബി.ഡി.ജെ.എസ്. സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. വെള്ളാപ്പള്ളിയെ കൂടുതല്‍ സമയവും പ്രചാരണത്തിനിറക്കുന്നത് ഗുണം ചെയ്യുമെന്ന കണ്ടെത്തലാണ് ഇതിന് പിന്നില്‍. സുരേഷ് ഗോപിയേയും ഹെലികോപ്ടറിലൂടെ പരമാവധി സ്ഥലത്ത് എത്തിക്കും. ഇതിനായി കൂടിയാണ് സുരേഷ് ഗോപിക്ക് രാജ്യസഭാ അംഗമെന്ന പരിവേഷം നല്‍കുന്നത്. കേരളത്തില്‍ താമര വിരിഞ്ഞാല്‍ സുരേഷ് ഗോപിയ്ക്ക് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.