കലാശം ആഘോഷമാക്കാൻ നിർമ്മലാ സീതാരാമൻ എത്തുന്നു: കോട്ടയം നഗരത്തിൽ ആവേശമുറപ്പാക്കി ബി.ജെ.പിയുടെ താര പ്രചാരകയെത്തുക ഏപ്രിൽ മൂന്നിന്

കോട്ടയം: കൊടികയറിയ ആവേശത്തിന് കലാശം തീർക്കാൻ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ പ്രചാരണത്തിനായി ഏപ്രിൽ മൂന്നിന് കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ നിർമ്മല സീതാരാമൻ എത്തുന്നു. നഗരത്തെ ഇളക്കിമറിച്ചുള്ള പ്രചാരണത്തിനായാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ എത്തുന്നത്. ഏപ്രിൽ മൂന്നിനു വൈകിട്ട് മൂന്നരയ്ക്ക് കോട്ടയം നഗരത്തിൽ നടക്കുന്ന ആവേശോജ്വലമായ പര്യടനത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹനൊപ്പം നിർമ്മല സീതാരാമനും തുറന്ന വാഹനത്തിൽ കയറി പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.

നിയസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ചയാണ് പൂർത്തിയാകുന്നതെങ്കിലും ആവേശത്തിന് കൊടിയേറുക ശനിയാഴ്ചയാണ്. ഈസ്റ്റർ പ്രമാണിച്ച് ഞായറാഴ്ചത്തെ കൊട്ടിക്കലാശം മുന്നണികളും രാഷ്ട്രീയ പാർട്ടികളും ശനിയാഴ്ച തന്നെ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻ.ഡി.എയുടെ പ്രചാരണത്തിന്റെ സമാപനം ശനിയാഴ്ച നടക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കളക്ടറേറ്റിൽ നിന്നും ഗാന്ധിസ്‌ക്വയറിലേയ്ക്കാണ് തുറന്ന വാഹനത്തിൽ നിർമ്മല സീതാരാമനും സ്ഥാനാർത്ഥി മിനർവ മോഹനും അണിനിരക്കുന്ന തുറന്ന വാഹനത്തിലെ പ്രചാരണവും റോഡ് ഷോയും നടക്കുക. വാദ്യമേളങ്ങളും, കരകാട്ടവും ശിങ്കാരിമേളവും ആർപ്പുവിളികളും കൊടിതോരണങ്ങളും നിർമ്മല സീതാരാമന്റെ ആഘോഷപരിപാടികൾക്ക് ആവേശം തീർക്കും.

കളക്ടറേറ്റ് ഭാഗത്തു നിന്നും ആരംഭിക്കുന്ന ആഘോഷപരിപാടികൾ കൊടികയറിയ ശേഷം കെ.കെ റോഡിലൂടെ സെൻട്രൽ ജംഗ്ഷനിൽ എത്തി സമാപിക്കും. ഇവിടെ ചേരുന്ന പൊതുയോഗത്തിൽ നിർമ്മല സീതാരാമനും മുതിർന്ന പാർട്ടി പ്രവർത്തകരും പ്രസംഗിക്കും. ഈസ്റ്റർ ദിനമായ ഞായറാഴ്ച നിശബ്ദമായാവും പ്രചാരണം നടക്കുക.

Top