കുമാരനല്ലൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ്ഭാരത് അഭിയാൻ എന്ന പദ്ധതിയെ എഴുപത്തിയെ മുൻനിർത്തിക്കൊണ്ട് പ്രധാനമന്ത്രിയുടെ 71ആമത് ജന്മദിനത്തോടനുബന്ധിച്ച് കുമാരനല്ലൂർ ഹെൽത്ത് കെയർ സെന്റർ വൃത്തിയാക്കി.
പ്രദേശത്തെ സാധാരണക്കാരായ നിരവധി ആളുകൾക്ക് ആശ്രയമായ ഹെൽത്ത് സെന്റർ ശുചികരിക്കാൻ നഗരസഭാ അധികൃതർ തയ്യാറാകത്തത് തികച്ചും പ്രതിഷേധാർഹമാണെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി പ്രവർത്തകർ ഇത്തരം സേവന പ്രവർത്തനവുമായി മുന്നിട്ടിറങ്ങുന്നതെന്ന് ശുചികരണയജ്ഞം ഉത്ഘാടനം ചെയ്തുകൊണ്ട് നിയോജക മണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ് അഭിപ്രായപ്പെട്ടു.
കുമാരനല്ലൂർ മേഖലാ പ്രസിഡന്റ് ബിജുകുമാർ പി.എസ് അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് അനിൽകുമാർ ടി.ആർ, മേഖലാ ജന:സെക്രട്ടറി ഹരിക്കുട്ടൻ, കർഷകമോർച്ച നിയോജകമണ്ഡലം ജന:സെക്രട്ടറി രാജേഷ് കണ്ണാമ്പടം, ഗണേഷൻ, ധനപാലൻ, രതീഷ് കുമാർ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു