മെഡിക്കല്‍ കോഴ ആരോപണത്തിന്​ അടിസ്ഥാനമില്ലെന്ന്​ ബി.ജെ.പി കേരളം

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ അടിത്തറ തോണ്ടിയ മെഡിക്കല്‍കോളജ് അഴിമതി ആരോപണത്തെ തള്ളിക്കളഞ്ഞ് ബിജെപി .ആരോപണം തികച്ചും വ്യക്ത്യധിഷ്ഠിതമാണെന്നും ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ബി.ജെ.പി പ്രസ്ഥാവിച്ചു. കോര്‍ കമ്മിറ്റിക്കും സംസ്ഥാന നേതൃയോഗത്തിനും ശേഷം നടത്തിയ വാര്‍ത്തസേമ്മളനത്തില്‍ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രനുമാണ് ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടിയുടെ സമുന്നത നേതാക്കളിലൊരാളായ എം.ടി. രമേശ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തിന് അഴിമതിയില്‍ വിദൂരബന്ധം പോലുമില്ലെന്നുമുള്ള നിഗമനത്തിലാണ് യോഗം എത്തിച്ചേര്‍ന്നത്. ഇൗ വിഷയത്തില്‍ ധാര്‍മികമായ എല്ലാ നടപടികളും ബി.ജെ.പി സ്വീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന നിയമപരമായ നടപടികളുമായി പൂര്‍ണമായും സഹകരിക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സഹകരണസെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. അതിനുപുറമെ ബി.ജെ.പിയിലെ ഒരു നേതാവും ഇൗ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനുള്ള തെളിവുകള്‍ ആര്‍ക്കും ഹാജരാക്കാമെന്നും നേതാക്കള്‍ പറഞ്ഞു.
ബി.ജെ.പിക്കെതിരെ ചെയ്യാത്ത കുറ്റങ്ങളുടെ പേരിലുള്ള വിവാദങ്ങളാണുണ്ടായതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. അഴിമതിയോട് സന്ധി ചെയ്യാനാകില്ലെന്ന നിലപാടാണ് പാര്‍ട്ടി േയാഗം കൈക്കൊണ്ടത്. ഇൗ സംഭവത്തില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്തുകയാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഇൗ വിഷയത്തില്‍ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടാന്‍ അതിനെയും ബി.ജെ.പി പിന്തുണക്കും. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സി നടത്തുന്ന അന്വേഷണങ്ങളോട് പൂര്‍ണമായും സഹകരിക്കുമെന്ന് അേദ്ദഹം പറഞ്ഞു.
അഴിമതിയും സ്വജനപക്ഷപാതവും പാര്‍ട്ടി ചെയ്യുന്നതും വ്യക്തി ചെയ്യുന്നതും വ്യത്യസ്തമാണ്. ഇവിടെ വ്യക്തിയാണ് കുറ്റം ചെയ്തിട്ടുള്ളത്. ഒരു വ്യക്തി കുറ്റം ചെയ്താല്‍ എന്ത് നടപടി കൈക്കൊള്ളാന്‍ കഴിയുമോ അത് പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടിട്ടുണ്ട്. സംശുദ്ധമായ പൊതുജീവിതത്തില്‍ നില്‍ക്കുന്ന സമുന്നത നേതാവ് എം.ടി. രമേശിെന്‍റ പേര് പ്രചരിക്കപ്പെട്ടതില്‍ യോഗം ദുഃഖം രേഖപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതുള്‍പ്പെടെ യോഗം ചര്‍ച്ച ചെയ്തെടുത്ത തീരുമാനങ്ങള്‍ ദേശീയനേതൃത്വത്തിന് കൈമാറും. ബി.ജെ.പിക്കോ മറ്റൊരു നേതാവിനോ ഇൗ അഴിമതിയുമായി യാതൊരു ബന്ധവുമില്ലെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

Top