കോഴിക്കോട്: സംവിധായകന്‍ കമലിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം രാജ്യം വിട്ടുപോകണമെന്നും ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. എസ്ഡിപിഐ പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംവിധായകന്‍ കമല്‍ തീവ്രവാദിയാണെന്നും രാജ്യം വിടണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍.
എസ്ഡിപിഐ പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണദ്ദേഹം. നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് കമലിനു കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമെന്നും രാജ്യത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിനോടു കമലിന്റെ നിലപാടു രാജ്യത്തിനു യോജിച്ചതല്ല.ദേശീയത അംഗീകരിക്കുന്നില്ലെങ്കില്‍ കമല്‍ രാജ്യം വിടണമെന്നും ബിജെപി വടക്കന്‍ മേഖല ജാഥയുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ദേശിയഗാനം ആലപിക്കുേമ്പാള്‍ എഴുന്നേറ്റ് നില്‍ക്കണമോയെന്ന് സംശയമുള്ളയാളാണ് കമല്‍. മോദിയെ വിമര്‍ശിച്ചതാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ലഭിക്കാനുള്ള അദ്ദേഹത്തിെന്‍റ യോഗ്യതയെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ദേശീയഗാന വിവാദത്തോടെയാണ് കമലിനെതിരെ സംഘപരിവാര്‍ തിരിഞ്ഞത്. ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്ത ഡെലിഗേറ്റുകളെ കസ്റ്റഡിയില്‍ എടുത്ത പോലീസ് കസ്റ്റഡിയിലെടുത്ത രീതിക്കെതിരെയായിരുന്നു കമല്‍ പ്രതിഷേധിച്ചിരുന്നു.ദേശീയഗാനത്തെ കമല്‍ അപമാനിച്ചെന്നാരോപിച്ച് കൊടുങ്ങല്ലൂരിലെ കമലിന്റെ വീടിനു മുന്നില്‍ ദേശീയഗാനം ചൊല്ലി യുവമോര്‍ച്ച പ്രതിഷേധിക്കുകയും കമലിനെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും ചെയ്തിരുന്നു.