വോട്ട് അഖിലേഷ് യാദവിനെന്ന് പറഞ്ഞ ഭിന്നശേഷിക്കാരന്റെ വായില്‍ വടിയിട്ട് കുത്തി ബിജെപി നേതാവ്, വീഡിയോ

ലഖ്നൗ: പൊതുജനത്തിനെതിരെ ബിജെപി നേതാവിന്റെ അക്രമം. തന്റെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് വോട്ടുചെയ്യുമെന്ന് പറഞ്ഞ ഭിന്നശേഷിക്കാരനെ ബിജെപി നേതാവ് വായില്‍ വടിയിട്ട് കുത്തി. ബി ജെ പി നേതാവായ മൊഹമ്മദ് മിയാനാണ് കയ്യിലുണ്ടായിരുന്ന വടിയുപയോഗിച്ച് യുവാവിന്റെ വായില്‍ കുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

 

ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവം നടന്നത്. ഇരുപത്തിരണ്ടുകാരനായ മനോജ് ഗുജ്ജറാണ് അതിക്രമത്തിനിരയായതെന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യം വിളിച്ചതും അഖിലേഷ് യാദവിനേ വോട്ടു ചെയ്യൂവെന്ന് പറഞ്ഞതുമാണ് മൊഹമ്മദിനെ പ്രകോപിപ്പിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകനായ പീയുഷ് റായി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

Top