കോഴിക്കോട് :ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ് .ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവന്റെ വടകര വള്ളിയോടുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത് കല്ലേറ്. ഇന്നലെ രാത്രി 12 മണിയോടെയുണ്ടായ കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വീട്ടുകാരുടെ മൊഴി.
ഫറോക്കിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസിന് ഇന്നുപുലര്‍ച്ചെയാണ് തീയിട്ടത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ഇന്നലെ ബി.എം.എസ് ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.എം.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ തുടരുകയാണ്.ഇന്നലെ ജില്ലയില്‍ നടന്ന ഹര്‍ത്താലില്‍ നിരവധി പാര്‍ട്ടി ഓഫീസുകളും വാഹനങ്ങളും തകര്‍ത്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ബോംബേറുണ്ടായതിനെത്തുടര്‍ന്നാണ് എല്‍.ഡി.എഫ്. ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയത്.