വേണ്ടിവന്നാൽ വലിച്ച് താഴെയിടും,ഹിന്ദുക്കള്‍ എല്ലാവര്‍ക്കും കൊട്ടികളിക്കാനുള്ള ചെണ്ടയാണോ?.. പതിനായിരക്കണക്കിന് മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം നമാസ് നടത്താൻ സാധിക്കില്ല : കെ സുരേന്ദ്രൻ

കൊച്ചി: ശബരിമലയില്‍ മാത്രം എന്താണ് നിങ്ങള്‍ക്ക് ലിംഗ നീതി വേണ്ടത് . സർക്കാരിനെ വേണമെങ്കിൽ വലിച്ച് താഴയിടുകതന്നെ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. പതിനായിര കണക്കിന് മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം നമാസ് നടത്താന്‍ സാധിക്കുന്നില്ല. അതില്‍ പുരോഗമനം പ്രസംഗിക്കുന്ന നേതാക്കന്മാര്‍ക്ക് എന്താണ് നിലപാട് . ഹിന്ദുക്കള്‍ എല്ലാവര്‍ക്കും കൊട്ടികളിക്കാനുള്ള ചെണ്ടയാണോ സുരേന്ദ്രന്‍ ചോദിച്ചു .കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സുപ്രിം കോടതി വിധിയെ അടക്കം വെല്ലുവിളിച്ചുകൊണ്ടുള്ള സുരേന്ദ്രന്റെ പ്രസംഗം.

ശബരിമലയിൽ യുവതിയെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി അല്ല ഏത് കോടതി വന്നാലും ഹിന്ദുവിന്റെ വിശ്വാസത്തിനുമേല്‍ കൈകടത്താന്‍ ആകില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.പുനഃപരിശോധന ഹർജി എന്തു തന്നെ ആയാലും അത് അംഗീകരിക്കാന്‍ ഈ നാട്ടിലെ ഹിന്ദുക്കള്‍ തയ്യാറാകില്ല . 13ാം തീയതി എന്താണ് ഉണ്ടാവുക എന്ന വേവലാതി നമുക്കില്ല സുരേന്ദ്രന്‍ പറഞ്ഞു.ശബരിമലയെ സംരക്ഷിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ ശബരിമല കര്‍മ്മ സമിതിയും സമാന്തരമായി ബി.ജെ.പിയും മറ്റു ദേശീയ പ്രസ്ഥാനങ്ങളെല്ലാം ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുകയാണെന്നും ശബരിമല നട തുറക്കുമ്പോൾ യുവതികൾ കേറാവുനിൽ സമാധാനപരമായ രീതിയിൽ സമരം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് അദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് ശബരിമലയുടെ പേരുപറഞ്ഞാണ്. അതേ ശബരിമല വിഷയത്തില്‍ തന്നെയായിരിക്കും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അവസാനവും- സുരേന്ദ്രന്‍ പറഞ്ഞു. പാറപ്പുറത്തെ പിണറായി ആയിരിക്കും ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്നും സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞാല്‍ താഴെയിട്ടിരിക്കുo .അതിൽ യാതൊരുവിധ സംശയവുമില്ല സുരേന്ദ്രന്‍ വ്യക്തമാക്കി .

അത് പിണറായിയെ കസേരയില്‍ നിന്നല്ല മൊത്തം അധികാരത്തില്‍ നിന്ന് തന്നെയെന്നും സുരേന്ദ്രന്‍ കൂട്ടി ചേര്‍ത്തു.പതിനായിരമല്ല ഇരുപതിനായിരം പൊലീസുകാരെ അണിനിരത്തിയാലും ആചാരം ലംഘിച്ച് ശബരിമലയില്‍ ഒരു യുവതിയെപ്പോലും കയറാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.തന്ത്രിയുടെ ബ്രഹ്മചര്യത്തില്‍ സംശയം പ്രകടിപ്പിച്ചതുകൊണ്ടാണോ 12 ആക്ടിവിസ്റ്റുകളെ നിങ്ങള്‍ അവിടേക്ക് കയറ്റിവിട്ടതെന്നും തന്ത്രിയുടെ ബ്രഹ്മചര്യം നോക്കിയവര്‍ എന്തുകൊണ്ട് ബിഷപ്പിന്റേത് നേക്കിയില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു.

അതേസമയം ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള റിട്ട് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കും.ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷമെത്തിയ എല്ലാ ഹര്‍ജികളും നവംബര്‍ 13 ന് വൈകീട്ട് 3 മണിക്ക് പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. തുറന്ന കോടതിയിൽ കേസുകൾ കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരാണ് ബെഞ്ചിലുള്ളത്.

ശബരിമലയിൽ പ്രായഭേദമന്യേ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതിവിധിയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് അംഗമായ മൂന്നംഗ ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റീസുമായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷമെത്തിയ എല്ലാ ഹര്‍ജികളും നവംബര്‍ 13 ന് വൈകീട്ട് 3 മണിക്ക് പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. തുറന്ന കോടതിയിൽ കേസുകൾ കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി.

 

Top