സന്ദീപ് വാര്യർക്ക് രാജ്യസഭാ സീറ്റ് , ലീഗിന് നഷ്ടം!. സന്ദീപ് കോൺഗ്രസിലെത്തിയത് വിലപേശി സ്ഥാനം നേടിയശേഷം.സന്ദീപിന് വമ്പൻ ഓഫറുകൾ കൊടുത്തത് വേണുഗോപാലും പ്രതിപക്ഷനേതാവും.

കൊച്ചി : ബിജെപി വിട്ടു കോൺഗ്രസിൽ എത്തിയ സന്ദീപ് വാരിയർക്ക് ഞെട്ടിക്കുന്ന ഓഫറുകളാണ് കോൺഗ്രസ് നൽകിയത് .അതും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഉറപ്പോടുകൂടി .കോൺഗ്രസിൽ എത്താൻ സന്ദീപ് ആവശ്യപ്പെട്ടത് ഉറച്ച സ്ഥാനങ്ങളാണ് .കോൺഗ്രസ് ഒറ്റപ്പാലം സീറ്റ് കൊടുക്കാമെന്നു പറഞ്ഞിട്ടും അത് സ്വീകരിച്ച് തോറ്റ് രാഷ്ട്രീയ ബലിയാടാകാൻ പറ്റില്ല എന്ന വാശി പിടിച്ചു .

എന്നാൽ  ഒറ്റപ്പാലത്ത് തോറ്റാൽ അർഹമായ സ്ഥാനം നൽകുമെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്  .അതും അടുത്ത തിരഞ്ഞെടുപ്പിന് ശേഷം ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് സന്ദീപ്വാര്യർക്ക് നൽകുമെന്ന ഉറപ്പാണ് നൽകി. ഒരു നിബന്ധനയാണ് പ്രതിപക്ഷ നേതാവ് മുന്നോട്ട് വെച്ചത് .പാണക്കാട് പോയി ലീഗ് നേതൃത്വത്തെ പ്രീതിപ്പെടുത്തണം .ലീഗിന് കൊടുക്കേണ്ടി വരുന്ന സീറ്റ് സന്ദീപിന് കൊടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് .ഫലത്തിൽ സന്ദീപ് കോൺഗ്രസിൽ എത്തിയപ്പോൾ നഷ്ടം വരുന്നത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് കിട്ടില്ല എന്നതാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ”കാര്യാലയം നിർമിക്കാൻ തറവാടുവക ഭൂമി ആർഎസ്‌എസിനുതന്നെ വിട്ടുനൽകുമെന്ന്‌ ബിജെപിയിൽനിന്ന് രാജിവച്ച്‌ കോൺഗ്രസ്‌ അംഗത്വം സ്വീകരിച്ച സന്ദീപ്‌ വാര്യർ പറഞ്ഞു . ആർഎസ്‌എസ്‌ ശാഖ നടത്താനല്ല, ഓഫീസ്‌ നിർമിക്കാനാണ്‌ ഭൂമി നൽകുന്നത്‌. കോൺഗ്രസുമായി ആലോചിച്ച്‌ തുടർനടപടി തീരുമാനിക്കുമെന്നും സന്ദീപ്‌ വാര്യർ കൊച്ചിയിൽ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

ബിജെപി വിട്ട്‌ കോൺഗ്രസിൽ ചേർന്നെങ്കിലും നേരത്തേ ആർഎസ്‌എസിന്‌ നൽകിയ വാക്ക്‌ മാറ്റില്ല. വളരെമുമ്പ്‌ നൽകിയ വാഗ്‌ദാനമാണ്‌. വർഷങ്ങൾ കഴിഞ്ഞിട്ടും ആ ഭൂമിയിൽ കാര്യാലയം നിർമിക്കാൻ ആർഎസ്‌എസിനായിട്ടില്ല. ഇനിയും ഒരുവർഷംകൂടി നൽകും. അതിനുള്ളിൽ അവർക്ക്‌ ഭൂമി ഏറ്റെടുത്ത്‌ ഇഷ്ടമുള്ളതുപോലെ ചെയ്യാം. ആർഎസ്‌എസ്‌ ആവശ്യപ്പെടുന്ന എവിടെ വേണമെങ്കിലും ഒപ്പിടാൻ തയ്യാറാണ്‌.

അമ്മയ്‌ക്ക്‌ അവകാശം കിട്ടിയ ഭൂമിയാണത്‌. അമ്മ രോഗബാധിതയായി കിടക്കുന്ന സമയത്തായതിനാൽ ആർഎസ്‌എസിന്‌ രേഖകളൊന്നും നൽകാൻ കഴിഞ്ഞില്ല. അമ്മ മരിച്ചശേഷം ഞാനാണ്‌ ആ സ്വത്തെല്ലാം കൈകാര്യം ചെയ്യുന്നത്‌. ബിജെപിയിൽ പ്രവർത്തിച്ചിരുന്ന കാലത്തെ നിലപാടുകളെല്ലാം കോൺഗ്രസിൽ ചേർന്നതോടെ മാറി.

Top