ഇനി മോദി തരംഗം ഉണ്ടാകില്ല,യോഗി മുഖ്യമന്ത്രിയാകാൻ യോഗ്യനല്ല!!മുതിർന്ന ബിജെപി നേതാവ്!

ന്യൂഡൽഹി: ബിജെപിയിൽ സമൂലമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാവ് സംഘ്പ്രിയ ഗൗതം രംഗത്ത് എത്തിയിരിക്കുന്നു . കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉപപ്രധാനമന്ത്രിയാകണമെന്നും ശിവരാജ് സിംഗ് ചൗഹാൻ ബിജെപി അധ്യക്ഷനാകണമെന്നും സംഘ്പ്രിയ ആവശ്യപ്പെട്ടു. യോഗി ആദിത്യനാഥ് മതപരമായ കാര്യങ്ങളിലേക്ക് തിരികെ പോകണമെന്നു പറഞ്ഞ സംഘ്പ്രിയ 2019ലെ തെരഞ്ഞെടുപ്പിൽ മോദി തരംഗംആവർത്തിക്കാനുള്ള സാധ്യതകൾ വിരളമാണെന്നും കൂട്ടിച്ചേർത്തു. വാജ്പേയ് സർക്കാരിൽ സഹമന്ത്രിയായിരുന്നു സംഘ്പ്രിയ. അതേസമയം, ഈ അഭിപ്രായങ്ങളോട് ബിജെപി വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.

Top