ന്യൂഡല്‍ഹി: കേരളത്തിലെ നാല് ബി.ജെ.പി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷ നല്‍കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്‍റ് പി.കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എം.ടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം നേതാക്കള്‍ ഭീഷണിയിലാണെന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നുമായിരുന്നു കേരള ഘടകത്തിന്‍റെ ആവശ്യം.
രണ്ടാഴ്ച മുമ്പ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിരങ്ങിയതായി ഹിന്ദു പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.വൈ കാറ്റഗറി സുരക്ഷ അനുസരിച്ച് 12 ഗാര്‍ഡുകളുടെ അകമ്പടിയാണ് നേതാക്കള്‍ക്കുണ്ടാവുക. കഴിഞ്ഞ വര്‍ഷം 400 ഓളം ആക്രമണങ്ങളാണ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായതെന്ന് നേതൃത്വം പറയുന്നു.ഒരു വര്‍ഷത്തിടയില്‍ കേരളത്തിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ 400ലേറെ തവണ ആക്രമണം ഉണ്ടായതായി ബി ജെ പി കേരള ഘടകം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. വൈ കാറ്റഗറി സുരക്ഷ അനുസരിച്ച് ഒരാള്‍ക്ക് 12 സുരക്ഷാഭടന്മാരുടെ പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
സിആര്‍പിഎഫ് ഭടന്മാരാണ് കുമ്മനനവും സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയ്ക്കായി എത്തുക. ഇവര്‍ എപ്പോള്‍ മുതല്‍ സുരക്ഷ നല്‍കുമെന്ന് വ്യക്തമല്ല. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് കേരളത്തിലെ നാല് ബിജെപി നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറില്‍ പഞ്ചാബിലെ നാല് ബിജെപി നേതാക്കള്‍ക്ക് കേന്ദ്ര ഇതേ രീതിയില്‍ വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.