വിജയവാഡ: ഇനി വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് നൽകിയാൽ വിലകുറച്ച് മദ്യം നൽകുമെന്ന വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷൻ സോമു വീർരാജു. ഒരു കോടി വോട്ട് നൽകുകയാണെങ്കിൽ 200 രൂപയുടെ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകാമെന്ന വാഗ്ദാനമാണ് ചൊവ്വാഴ്ച വിജയവാഡയിൽ വെച്ച് നടന്ന യോഗത്തിൽ നേതാവ് നൽകിയത്.
സർക്കാർ വിൽക്കുന്നത് നിലവാരമില്ലാത്ത മദ്യമാണെന്നും വ്യാജ ബ്രാൻഡുകളുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു ക്വാർട്ടറിന് 200 രൂപയ്ക്കാണ് ആന്ധ്രാപ്രദേശ് സർക്കാർ നിലവിൽ മദ്യം വിൽക്കുന്നത്. നിലവാരമുള്ള പല ബ്രാൻഡ് മദ്യങ്ങളും സംസ്ഥാനത്ത് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ ഏറ്റവും നല്ല മദ്യം വിലക്കുറവിൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക