
ലക്നൗ: യു.പി യില്‍ അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടന പത്രികയിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനമുള്ളത്. എട്ടാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം, ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അഭിമുഖം അനുവദിക്കില്ല എന്നീ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലുണ്ട്.
യുവാക്കള്‍ക്ക് സൗജന്യ ലാപ് ടോപ് ഒരു ജി.ബി സൗജന്യ ഡാറ്റ, എല്ലാ യൂണിവേഴ്സിറ്റിയിലും സൗജന്യ വൈ ഫൈ എന്നിവയും പ്രകടന പത്രിക ഉറപ്പ് നല്‍കുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ലക്നൗവില്‍ നടന്ന ചടങ്ങില്‍ പ്രകടനപത്രിക പുറത്തിറക്കിയത്ആരോഗ്യ രംഗത്ത് 108 ആംബുലന്‍സുകള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, ആറ് എയിംസുകള്‍ എന്നിവയും പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കുന്നു. അറവുശാലകള്‍ നിരോധിക്കുമെന്നും പ്രകടനപത്രിക പറയുന്നു
അഞ്ച് വര്‍ഷം കൊണ്ട് 150 കോടിയുടെ വികസനം കാര്‍ഷിക രംഗത്തുണ്ടാക്കും. തിരഞ്ഞെടുക്കപ്പെട്ടാല്‍ യുവാക്കള്‍ക്ക് 90 ശതമാനം ജോലി ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ ചൂണ്ടിക്കാട്ടുന്നു. മുത്തലാഖ് നിരോധിക്കാന്‍ കോടതിയെ സമീപിക്കും. യു.പി യിലെ മുസ്സീം സ്ത്രീകളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്നും ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നുണ്ട്.
എല്ലാ സര്‍വകലാശാലകളിലും വൈഫൈ സൗകര്യം നല്‍കും. പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. കരിമ്പ് കര്‍ഷകരുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും 120 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. അധികാരത്തിലെത്തി 45 ദിവസത്തിനുള്ളില്‍ എല്ലാ ക്രിമിനലുകളെയും ജയിലില്‍ അടയ്ക്കും. ലാപ്ടോപ്പുകളും ഒരു ജിബി ഇന്റര്‍നെറ്റും സൗജന്യമായി ഒരു വര്‍ഷം നല്‍കും. യുപിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി 500 കോടിയുടെ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.