ഭോപ്പാൽ:പെയ്ഡ് ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 24ന് മിശ്രയെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയ മധ്യപ്രദേശ് മന്ത്രി മന്ത്രി നരോത്തം മിശ്രയ്ക്കു രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിലക്ക്. ഇലക്ടറൽ റോളിൽ പേരുണ്ടെങ്കിലും മിശ്രയ്ക്കു വോട്ടു ചെയ്യാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.. 2008 നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതോടെയാണ് മിശ്ര അയോഗ്യനായത്.
മധ്യപ്രദേശിൽ 230 എംഎൽഎമാരാണ് ഉള്ളതെങ്കിലും 228 പേർക്കു മാത്രമാണ് വോട്ടു ചെയ്യാൻ കഴിയുന്നത്. മിശ്രയ്ക്കു പുറമേ ചിത്രകൂട് എംഎൽഎ മരിച്ചതിനെ തുടർന്ന് ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക