മുസ്ലീങ്ങളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: മുസ്ലീങ്ങളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി എംപി വിനയ് കത്യാര്‍. ഇവര്‍ പാകിസ്താനിലേക്ക് പോകണമെന്നും വിനയ് കത്യാര്‍ പറഞ്ഞു. ജനസംഖ്യാനുപാതത്തിന്റെ കണക്കില്‍ രാജ്യത്തെ വിഭജിച്ചവരാണ് അവര്‍. അങ്ങനെയുള്ളപ്പോള്‍ അവര്‍ ഇന്ത്യയില്‍ ജിവിക്കേണ്ട കാര്യമെന്താണെന്നും കത്യാര്‍ ചോദിച്ചു. മുസ്ലീങ്ങള്‍ ഇവിടെ ജീവിക്കേണ്ടവരായിരുന്നു. ജനസംഖ്യയുടെ എണ്ണം പറഞ്ഞ് രാജ്യത്തെ വിഭജിച്ചവര്‍ ഇവിടേക്ക് തിരിച്ചുവരേണ്ട കാര്യമെന്തായിരുന്നു. അവര്‍ക്കായി സ്ഥലങ്ങള്‍ നല്‍കിയിട്ടുണ്ട്, അവര്‍ ബംഗ്ലാദേശിലേക്കോ പാകിസ്താനിലേക്കോ പോകേണ്ടതല്ലേ എന്നും കത്യാര്‍ ചോദിച്ചു. ഇന്ത്യന്‍ മുസ്ലീംകളെ പാകിസ്താനികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കുന്നവരെ ജയിലില്‍ അടയ്ക്കണമെന്ന എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് കത്യാറിന്റെ പ്രസ്താവന. വന്ദേ മാതരം ഗീതത്തെ ബഹുമാനിക്കാത്തവരെയും ദേശീയ പതാകയും അപമാനിക്കുന്നവരെയും ശിക്ഷിക്കാന്‍ ഒരു ബില്‍ നിര്‍മിക്കണമെന്നും ബി.ജെ.പി എംപി ആവശ്യപ്പെട്ടു.

Top