
ന്യൂഡൽഹി : ഗുജറാത്തിൽ ബിജെപി പരാജയപ്പെടുമെന്ന് എംപി സഞ്ജയ് കാക്കേടെ . ഒരു തെരഞ്ഞെടുപ്പ് സര്‍വെ അടിസ്ഥാനമാക്കിയാണ് എംപിയുടെ നിരീക്ഷണം. ഗുജറാത്തിൽ ബിജെപി പരുങ്ങലിലാണന്നും സർവെ പറയുന്നു. സഖ്യം ഉണ്ടാക്കി സർക്കാർ രൂപികരിക്കാൻ ശ്രമിച്ചാൽ പോലും അത് കഴിയില്ലെന്നും എംപി പറയുന്നു.രണ്ടാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന സർ വെകളെല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു. എന്നാൽ ; ഇതിന് കടകവിരുദ്ധമായ നിലപാടുമായി എംപി രംഗത്തുവന്നത് പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് വിജയിച്ചാൽ അത് പാര്‍ട്ടിയെന്ന നിലയിൽ അത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ വീഴ്ചയായി വിലയിരുത്തപ്പെടുമെന്നും എംപി പറഞ്ഞു. 182 സീറ്റുകളിലേക്കാണ് രണ്ടുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് നിലവിൽ 92 സീറ്റുകൾ മാത്രമാണ് ലഭിക്കുകയുള്ളുവെന്നും എംപി പ്രവചിച്ചു.