സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്തെ കള്ളപ്പണക്കാരെയും കൊള്ളക്കാരെയും തുറങ്കിലടയ്ക്കുമെന്നു ആഹ്വാനം ചെയ്തു നടക്കുന്ന ബിജെപി നേതാക്കളും അണികളും കാണാൻ ബിജെപി എംപിയുടെ നികുതി വെട്ടിപ്പ്. പോണ്ടിച്ചേരിയിൽ നിന്നും ഔഡി കാർ വാങ്ങിയ ഇനത്തിൽ സുരേഷ് ഗോപി അഞ്ചു ലക്ഷം രൂപയ്ക്കു മുകളിൽ ഒറ്റയടിയ്ക്കു നികുതി വെട്ടിച്ചതായാണ് സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ വിജയിച്ചല്ല, മറിച്ച് ബിജെപി നോമിനിയായി രാജ്യസഭയിലേയ്ക്കാണ് സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ ദീപക് ശങ്കരനാരായണൻ സുരേഷ് ഗോപിയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സുരേഷ് ഗോപി അടക്കം കേരളത്തിലെ നിരവധി വൻകിടക്കാൻ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത വൻ തുകയാണ് ഇത്തരത്തിൽ വെട്ടിച്ചിരിക്കുന്നത്. മോദിജിയുടെ തീരുമാനത്തെ കരഘോഷത്തോടെ കയ്യടിച്ചു ആർഎസ്എസ് ബിജെപി പ്രവർത്തകർ സ്വീകരിക്കുമ്പോഴാണ് സുരേഷ് ഗോപി അടക്കനുള്ള വൻകിട ബിജെപി ആർഎസ്എസ് പ്രവർത്തകർ കള്ളപ്പണത്തിന്റെ മറവിൽ കോടികൾ വെട്ടിച്ചിരിക്കുന്നതെന്നാണ് ആരോപണം ഉയർന്നരിക്കുന്നത്.
ദീപക് ശങ്കരാരായണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.
കേരളത്തിൽ ഓടുന്ന വാഹനങ്ങൾ എവിടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്?
അതെന്ത് ചോദ്യം എന്നല്ലേ? നമ്മുടെ വീടിന്റെ അഡ്രസ് കൊടുത്താൽ അടുത്ത ആർ ടി ഓ ഓഫീസിൽ രജിസ്റ്റർ ചെയ്യാം.
പിന്നെ ചില വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നതെന്തിനാണ്?
ചില വാഹനങ്ങൾ എന്നല്ല ചില ആളുകൾ എന്നാണ് പറയേണ്ടത്. എന്നുവച്ചാൽ സംഗതി ചില തരത്തിലുള്ള വൻകിട പണക്കാരുടെ ഒരു ഫാഷനാണ്. (പണക്കാരുടെ എന്ന് ജനറലൈസ് ചെയുതുകൂടാ, പണമുണ്ടാക്കൽ ഇന്ത്യയിൽ ഒരു കുറ്റമല്ല. മര്യാദക്ക് ബിസിനസ് ചെയ്യുന്ന അനേകം പേർ ഈ നാട്ടിലുണ്ട്). നികുതി വെട്ടിപ്പ് എന്ന് മലയാളത്തിലും ടാക്സ് ഇവേഷൻ എന്ന് ഇംഗ്ലീഷിലും പറയും.
അതായത് പോണ്ടിച്ചേരിയിൽ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫ്ലാറ്റ് ടാക്സാണ്. അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകൾക്ക് 8%. 75 ലക്ഷത്തോളം വിലയുള്ള Audi Q7 കാറിന് കേരളത്തിൽ പോണ്ടിച്ചേരിയിൽ നിന്ന് വാങ്ങിയാൽ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ ടാക്സ് മുക്കാം.
നിയമപരമായും ധാർമ്മികമായും ഒരു വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്താണ് അതിന്റെ നികുതി അടക്കേണ്ടത്. ജോലിയോ താമസമോ മാറുമ്പോൾ ആളുകൾ സ്വകാര്യവാഹങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാറുണ്ട്, കേരളം പൊതുവേ അത്തരം മാറ്റങ്ങളോട് സൗഹാർദ്ദപൂർണ്ണമായ സമീപനമാണ് എടുക്കാറുള്ളത്. കർണ്ണാടകയിലെയോ തമിഴ്നാട്ടിലെയോ പോലെ റോഡിൽ കാണുന്ന മറ്റ് സംസ്ഥാനവാഹങ്ങൾക്കു നേരെ കേരളാ പോലീസ് ചാടി വീഴാറില്ല. അതങ്ങനെത്തന്നെയാണ് വേണ്ടതും. ഇൻക്ലൂസിവിറ്റിയുടെ നഷ്ടങ്ങൾക്കുനേരെ ഒരു ജനാധിപത്യസമൂഹം കണ്ണടക്കക്കുക തന്നെയാണ് വേണ്ടത്, അല്ലാതെ അത് ദുരുപയോഗം ചെയ്യുന്നവരുടെ പേരിൽ സാമാന്യമനുഷ്യരെ ബുദ്ധിമുട്ടിക്കുകയല്ല.
എന്നിട്ടും നയിച്ചുതിന്നുന്ന മലയാളികളാരും മനപ്പൂർവ്വം നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയിൽ പോയി വണ്ടി വാങ്ങാറില്ല. ഒരു കുടുംബം കാലങ്ങൾ സ്വപ്നം കണ്ട് നാലു ലക്ഷം രൂപ ലോണെടുത്ത് വാങ്ങുന്ന ചെറിയ ഒരു കാറിന് പോലും, വലിയ തുക ലാഭിക്കാമെങ്കിലും. ഉളുപ്പെന്ന ഒന്ന് സാമാന്യമനുഷ്യർക്കുള്ളതുകൊണ്ടാവണം. അതേ സമയം നയിക്കാതെ തിന്നുന്നവർ ചെയ്യാറുണ്ടുതാനും.
ഇനി ഈ വീഡിയോ കാണുക.രാവിലെ യാദൃശ്ചികമായി മീഡിയാവൺ ചാനൽ കണ്ടപ്പോൾ ശ്രദ്ധിച്ചതാണ്. അതിലൊരു Audi Q7 കാർ കാണും. സുരേഷ് ഗോപിയുടെ കാറാണ്. ബി ജെ പി യുടെ രാജ്യസഭാ എം പി, അതും രാജ്യസഭാ തെരഞ്ഞെടുപ്പിനൊന്നും നിന്ന് എം പി ആയതല്ല, ബി ജെ പി നോമിനേറ്റ് ചെയ്ത് പ്രസിഡൻഡ് ഓഫ് ഇന്ത്യാ നേരിട്ട് അവരോധിച്ച എം പി. അതിന്റെ നമ്പറ് ശ്രദ്ധിക്കുക. PY 01 BA 999. എം പി എന്ന് ബോർഡുമുണ്ട്.
അതിപ്പോ സുരേഷ് ഗോപി തൽക്കാലത്തേക്ക് വല്ല സുഹൃത്തിന്റെയും വാഹനം കടം വാങ്ങിയതാണെങ്കിലോ? നമ്പറൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. തിരക്കുള്ള മനുഷ്യനല്ലേ?
ശരിയാണ്. അങ്ങനെ ഒരു സാദ്ധ്യതയുണ്ട്. ആ നമ്പറെടുത്ത് വാഹൻ എന്ന രജിസ്ട്രേഷൻ നമ്പറുകൾ വച്ച് ഉടമയെ കണ്ടുപിടിക്കാനുള്ള സർക്കാർ സംവിധാനത്തിലേക്ക് ഒരു എസ് എം എസ് അയക്കുക. (Type VAHAN xxx where xxx is vehicle no. and send sms to 7738299899) ഇങ്ങനെ ഒരു മറുപടി കിട്ടും.
PY01BA0999 [PUDUCHERRY,PY]
Owner:1-SURESH GOPI
Vehicle:AUDI Q7(DIESEL)
L.M.V. (CAR)
RC/FC Expiry:26-Jan-25
Finance:HDFC BANK LTD
MV Tax upto:(LifeTime)
-Courtesy:MoRTH/NIC
ഒന്നുമില്ല. സംഭവം സിംപിളും പവർഫുള്ളുമാണ്. നികുതിവെട്ടിപ്പിനെതിരെ പൊരുതി മരിക്കുന്ന കേരളത്തിലെ ബി ജെ പിയുടേ ആകപ്പാടെയുള്ള ഒരു എം പി യാണ്. എനിക്കതിൽ അത്ഭുതമൊന്നുമില്ല, നിങ്ങൾക്കുണ്ടെങ്കിൽ തലക്കകത്ത് ഒന്നുകിൽ അജ്ജാതി നിഷ്കളങ്കൻ വേണം, അല്ലെങ്കിൽ മറ്റേ കുറുവടി ടീമായിരിക്കണം.
ഇനിയിപ്പോ സുരേഷ് ഗോപിക്ക് പോണ്ടിച്ചേരിയിൽ വീടുണ്ടോ, സ്ഥിരതാമസക്കാരനാണോ, വണ്ടി വല്ലപ്പോഴും കേരളത്തിൽ കൊണ്ടുവന്നതാണോ, ഇനി വണ്ടി ഡെൽഹിയിലാണോ ഓടുന്നത്, എന്നൊന്നും എനിക്കറിയില്ല. സുരേഷ് ഗോപി നികുതി വെട്ടിച്ചു എന്ന് ഞാനൊട്ട് പറഞ്ഞിട്ടുമില്ല. വേറൊരിടത്ത് ഓടുന്ന വണ്ടി പോണ്ടിച്ചേരിയിലെ റോഡല്ല ഉപയോഗിക്കുന്നത് എന്നും റോഡ് ടാക്സ് റോഡ് ഉപയോഗിക്കുന്നതിനാണെന്നും പക്ഷേ എനിക്കറിയാം. അല്ല പറയാൻ പറ്റില്ലല്ലോ. ഏതാ നിന്റെ രാജ്യം എന്നത് മൂപ്പരുടെത്തന്നെ ഡയലാഗാണല്ല്?!
പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ തൽക്കാലത്തേക്ക് ഒരു അഡ്രസ് വേണം. അത് പൊതുവെ ഡീലർമാർ തന്നെ കൊടുത്തോളും.
ഇനി ചില ലിങ്കുകളും കാണുക.
1 . People register vehicles from Puducherry to evade taxes
2. Premium car buyers take government for a ride
3. Special drive against vehicles registered in Pondicherry soon
4. Luxury cars costs govt. 8 cr per month, in a bid to evade tax
5. What is the advantage of registering vehicle in Union territories like Pondicherry?