
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി നടനും ബിജെപി ദേശീയ സമിതിയംഗവുമായ ജി കൃഷ്ണകുമാര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് പോകുന്നതിനിടെ പന്തളത്ത് വച്ച് പൊലീസുകാര്‍ മോശമായി പെരുമാറിയെന്നും മനഃപൂര്‍വ്വം കാറിലിടിച്ചെന്നും കൃഷ്ണകുമാര്‍ ആരോപിക്കുന്നു. കടന്നുപോകുന്നതിന് ഇടതുവശത്തേയ്ക്ക് കാര്‍ ഒതുക്കിയിട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കൊണ്ടുവന്ന് ഇടിപ്പിച്ചു. തുടര്‍ന്ന് തന്റെ കാറിന് കുറുകെ വാഹനം ഇട്ട ശേഷം പൊലീസുകാര്‍ മോശം ഭാഷയില്‍ ചീത്ത വിളിച്ചെന്നും കൃഷ്ണ കുമാര്‍ പരാതിയില്‍ പറയുന്നു.
തന്നോട് മോശമായി പെരുമാറുകയും വാഹനം ഇടിപ്പിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണകുമാര്‍ പന്തളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.