40 സീറ്റിൽ ബിജെപി നിർണായക ശക്തിയെന്നു സിപിഎം; പത്തു സീറ്റിൽ ജയ സാധ്യത; 15 സീറ്റിൽ രണ്ടാം സ്ഥാനത്ത്

സ്വന്തം ലേഖകൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഭയന്നേ മതിയാവൂ എന്നു വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുമായി സിപിഎം. കേരള സർവകലാശാലയിലെ വിദ്യാർഥികളെ ഉപയോഗിച്ചു സിപിഎമ്മിനു വേണ്ടി സ്വകാര്യ ഏജൻസി നടത്തിയ സർവേ ഫലത്തിലാണ് ബിജെപിയുടെ കുതിച്ചു കയറ്റം ചർച്ചാ വിഷയമായിരിക്കുന്നത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കുമെന്നാണ് സിപിഎമ്മിന്റെ റിപ്പോർട്ടിലുള്ളത്.
തിരുവനന്തപുരം കൊല്ലം, കോഴിക്കോട്, പാലക്കാട്, കാസർകോട്, തൃശൂർ ജില്ലകളിലെ സീറ്റുകളിലാണ് ബിജെപിയും സഖ്യകക്ഷികളും നിർണായക ശക്തിയാകുമെന്ന റിപ്പോർട്ടുകൾ സിപിഎമ്മിനു ലഭിച്ചിരിക്കുന്നത്. നിലവിൽ സിപിഎമ്മിന്റെ ശക്തമായ കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ബിജെപിക്കു കഴിയില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ മലബാർ ബെൽറ്റിൽ കാര്യമായ ഇളക്കമുണ്ടാക്കാൻ ബിജെപി സാധി്ക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, കാസർകോടി കണ്ണൂർ ജില്ലകളിലെ ചില സീറ്റുകളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തും എന്ന റിപ്പോർട്ട് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത് മറികടക്കാൻ സിപിഎം കൂടുതൽ ശക്തമായ പ്രചാരണ നടപടികൾ ശക്തമാക്കണമെന്നും നിർദേശമുണ്ട്.
എന്നാൽ, കോൺഗ്രസിനു ഇത്തവണ കൂട്ടത്തകർച്ചയാവുമെന്നാണ് ഈ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. 20 മുതൽ 28 വരെ സീറ്റ് മാത്രമാണ് നിയമസഭയിൽ കോൺഗ്രസിനു ലഭിക്കൂ എന്നും റിപ്പോർട്ടുണ്ട്. കോൺഗ്രസിന്റെ കൈവശമുള്ള 15 മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് സിപിഎമ്മിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിയുടെ കരുത്തിന്റെ കുറച്ചു കാണാനാവില്ലെന്നും റിപ്പോർട്ടുകളുണ്ട്. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റികളും, ഏരിയ കമ്മിറ്റികളും കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിന്റെയും പുതുക്കിയ വോട്ടർ പട്ടിക അനുസരിച്ചു നടത്തിയ പഠനവുമാണ് ഇപ്പോഴത്തെ റിപ്പോർട്ടിന്റെ ആധാരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി ശക്തി വർധിപ്പിക്കാതിരിക്കണമെങ്കിൽ വർഗീയമായി ഇവർ നടത്തുന്ന പ്രചാരണങ്ങളെ ശക്തമായി ചെറുക്കണമെന്നും സിപിഎം റിപ്പോർട്ട് പറയുന്നു.
എന്നാൽ, പി.ജയരാജന്റെ അറസ്റ്റും റിമാൻഡും കണ്ണൂരും കാസർകോടും ഒഴികെയുള്ള മറ്റു ജില്ലകളിൽ എങ്ങിനെ ബാധിക്കും എന്നതാണ് ഇപ്പോൾ ആശങ്കയോടെ സിപിഎം നോക്കികാണുന്നത്.

Top