തിരുവനന്തപുരം :
ബിജെപി യിൽ പുനഃസംഘടനയുടെ ഭാഗമായി അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. കോട്ടയം, പത്തനംതിട്ട, പാലക്കാട്, വയനാട്, കാസർകോട് ജില്ലയിലെ അധ്യക്ഷന്മാരെയാണ് മാറ്റിയത്.
നടൻ കൃഷ്ണ കുമാറിനെ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തി.
ബി ഗോപാലകൃഷ്ണനും സി ശിവൻകുട്ടിയും സംസ്ഥാന വൈസ് പ്രസിഡൻ്റുമാർ.
സന്ദീപ് വചസ്പതിയും കെ വി എസ് ഹരിദാസും സംസ്ഥാന വക്താക്കൾ.
പന്തളം പ്രതാപനെ സംസ്ഥാന സെക്രട്ടറിയായും നിയമിച്ചു.