ശിവസേന – ബി.ജെ.പി സഖ്യം.45 സീ​റ്റു​ക​ളി​ൽ ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യം വി​ജ​യി​ക്കു​മെ​ന്നും അ​മി​ത് ഷാ.

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയെ ചേർത്തു പിടിച്ച്  അമിത് ഷാ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ടയിൽ ബിജെപിയും ശിവസേനയും ഒന്നിച്ചു മത്സരിക്കാൻ ധാരണയായി . 25 സീറ്റുകളിൽ ബിജെപിയും 23 സീറ്റുകളിൽ ശിവസേനയും മത്സരിക്കാൻ അമിത് ഷായും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായത് . 45 സീറ്റുകളിൽ ബിജെപി-ശിവസേന സഖ്യം വിജയിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.മ നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകളില്‍ വീതം മത്സരിക്കാനും ധാരണയായി. ശിവസേനയും ബി.ജെ.പിയും ഒരേ പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികളെന്ന് അമിത് ഷാ.

കഴിഞ്ഞ മൂന്ന് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും ഉദ്ധവ് താക്കറെ അടക്കമുള്ള ശിവസേന നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ ലോകസഭ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കൊപ്പം മത്സരിക്കാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് സഖ്യവിവരം പ്രഖ്യാപിച്ചത്.ബിജെപി ശിവസേന എന്നിവരുടെ ഒന്നിച്ചു മത്സരിക്കാനല്ല ധാരന കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top