ബിജെപി സംസ്ഥാന കമ്മറ്റിയില്‍ വന്‍ അഴിച്ചു പണി; ജില്ലാ കമ്മിറ്റികളിലും സ്ഥാന ചലനം; ബിജെപിയില്‍ ആര്‍എസ്എസ് പിടിമുറുക്കുന്നു

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റികളിലും വന്‍ അഴിച്ചു പണി. കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റാക്കിയ ആര്‍എസ്എസ് കേരളത്തിലെ ബിജെപിയില്‍ പിടിമുറുക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ പുറത്തു വിട്ട ബിജെപി ഭാരവാഹി പട്ടിക. ജില്ലാ കമ്മിറ്റികളില്‍ ഒട്ടുമിക്കതിലും മാറ്റമുണ്ടായപ്പോള്‍ ആര്‍എസ്എസ് കൃത്യമായി പിടി മുറുക്കുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. മോര്‍ച്ചാ ഭാരവാഹികള്‍ക്കും ഇത്തവണത്തെ അഴിച്ചു പണികളില്‍ മാറ്റമുണ്ടായിട്ടുണ്ട്.
യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റായി കോഴിക്കോട് സ്വദേശി അഡ്വ.കെ.പി പ്രകാശ് ബാബുവിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആര്‍എസ്എസ് നേതൃത്വവുമായി നേരിട്ടു ബന്ധമുള്ള പ്രകാശിനെ കുമ്മനം രാജശേഖരന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റാക്കിയിരിക്കുന്നത്. എറണാകുളം സ്വദേശി രേണു സുരേഷിനെ മഹിളാമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റായും, കോട്ടയം സ്വദേശി പി.ആര്‍ മുരളീധരനെ കര്‍ഷക മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റായും തിരഞ്ഞെടുത്തിട്ടുണ്ട്. പട്ടികജാതി മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് അഡ്വ.പി.സുധീര്‍ തിരുവനന്തപുരം സ്വദേശിയാണ്. ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് എറണാകുളം സ്വദേശിയും, ഒബിസി മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുഞ്ചക്കാരി സുരേന്ദ്രന്‍ തിരുവനന്തപുരം സ്വദേശിയുമാണ്.

sura  ardmtr  sobha

 

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാപനത്തേയ്ക്കു നാലു പേരെയണ് തിരഞ്ഞെടുത്തിരിക്കുന്നത്. കെ.സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍, എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുന്നത്. വൈസ് പ്രസിഡന്റുമാരായി കെ.പി ശ്രീശന്‍മാസ്റ്റര്‍, പി.എം വേലായുധന്‍, ജോര്‍ജ് കുര്യന്‍, ഡോ.പി.പി വാവ, എന്‍.ശിവരാജന്‍, എം.എസ് സമ്പൂര്‍ണ, പ്രമീള നായിക്, നിര്‍മല കുട്ടികൃഷ്ണന്‍, ബി.രാധാകുമാരി എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്.
വി.വി രാജേഷ്, സി.ശിവന്‍കുട്ടി, വി.കെ സജീവന്‍, എ.കെ നസീര്‍, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, സി.കൃഷ്ണകുമാര്‍, എസ്.ഗിരിജാകുമാരി, രാജി പ്രസാദ് എന്നിവര്‍ അടക്കം എട്ടു പേരെയാണ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രതാപചന്ദ്രവര്‍മ്മയാണ് പുതിയ ഖജാന്‍ജി. 14 ജില്ലകളിലും ജില്ലാ പ്രസിഡന്റുമാരായി തിരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തില്‍ മൂ്ന്നു സോണല്‍ പ്രസിഡന്റുമാരെയും നിയോഗിച്ചിട്ടുണ്ട്. നോര്‍ത്ത് സോണില്‍ വി.വി രാജന്‍ പ്രസിഡന്റായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സെന്‍ട്രല്‍ സോണില്‍ അഡ്വ.നാരായണന്‍ നമ്പൂതിരിക്കാണ് പ്രസിഡന്റ് സ്ഥാനം. സൗത്ത് സോണില്‍ വെള്ളിയാംകുളം പരമേശ്വരന്ാണ് പ്രസിഡന്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ ജില്ലാ പ്രസിഡന്റുമാരുടെ പട്ടിക ഇങ്ങനെ –

കാസര്‍കോട്
ശ്രീകാന്ത് (പ്രസിഡന്റ്)
എ.വേലായുധന്‍, പി.രമേശ് (ജനറല്‍ സെക്രട്ടറിമാര്‍)

കണ്ണൂര്‍
സത്യപ്രകാശ് (പ്രസിഡന്റ്)
അഡ്വ.രത്‌നാകരന്‍, വിനോദ് മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി)

വയനാട്
സജി ശങ്കര്‍ (പ്രസിഡന്റ്)
പി.ജി അനന്തകുമാര്‍ (ജനറല്‍ സെക്രട്ടറി)

കോഴിക്കോട്
ജയചന്ദ്രന്‍ മാസ്റ്റര്‍ (പ്രസിഡന്റ്)
ബാലസോമന്‍, പി.ജിതേന്ദ്രന്‍ (ജനറല്‍ സെക്രട്ടറി)

മലപ്പുറം
കെ.രാമചന്ദ്രന്‍ (പ്രസിഡന്റ്)
പി.ആര്‍ രാസ്മിലത്ത്, രവി തെള്ളത്ത് (ജനറല്‍ സെക്രട്ടറി)

പാലക്കാട്
അഡ്വ.ഇ.കൃഷ്ണദാസ് (പ്രസിഡന്റ്)
പ്രദീപ്കുമാര്‍, കെ.വി ജയന്‍മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി)

തൃശൂര്‍
എ.നാഗേഷ് (പ്രസിഡന്റ്)
അഡ്വ.കെ.കെ അനീഷ്‌കുമാര്‍, കെ.പി ജോര്‍ജ് (ജനറല്‍ സെക്രട്ടറി)

എറണാകുളം
എന്‍.കെ മോഹന്‍ദാസ് (പ്രസിഡന്റ്)
കെ.എസ് ഷൈജു, എം.എന്‍ മധു (ജനറല്‍ സെക്രട്ടറി)

 

IMG-20160117-WA0089

IMG-20160117-WA0088

 

കോട്ടയം
എന്‍.ഹരികുമാര്‍ (പ്രസിഡന്റ്)
കെ.പി സുരേഷ്, ജി.ലിജിന്‍ലാല്‍ (ജനറല്‍ സെക്രട്ടറി)

ആലപ്പുഴ
കെ.സോമന്‍ (പ്രസിഡന്റ്)
ഡി.അശ്വനിദേവി, കെ.ജയകുമാര്‍ (ജനറല്‍ സെക്രട്ടറി)

പത്തനംതിട്ട
അശോകന്‍ കുളനട (പ്രസിഡന്റ്)
ഷാജി ആര്‍.നായര്‍, അഡ്വ.എസ്.എന്‍ ഹരികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി)

കൊല്ലം
ജി.ഗോപിനാഥ് (പ്രസിഡന്റ്)
സുജിത്ത് സുകുമാരന്‍, അഡ്വ.പി.അരുള്‍ (ജനറല്‍ സെക്രട്ടറി)

തിരുവനന്തപുരം
അഡ്വ.എസ് സുരേഷ് (പ്രസിഡന്റ്)
ബിജു വി.നായര്‍, ഷാജി പാപ്പനംകോട് (ജനറല്‍ സെക്രട്ടറി)

jilla-commitee-bjp state-commitee state-list-bjp

Top