നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആം ആദ്മി പാര്‍ട്ടിക്ക് നിരാശ .ഏഴാം തവണയും ബിജെപി അധികാരത്തിലേക്ക് .എതിരാളികളില്ലെന്ന് ഒരിക്കൽക്കൂടി ഉറക്കെ പ്രഖ്യാപിച്ച് ബിജെപിക്ക് ഏഴാമൂഴം. എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന പ്രകടനത്തിലൂടെ മിന്നുന്ന ജയമാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവച്ചത്. ഗുജറാത്തിലെ അധികാരത്തുടർച്ചയിലൂടെ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസവും ബിജെപിക്കു വർധിച്ചു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനു കയ്യിലുണ്ടായിരുന്ന സീറ്റുകൾ കൈമോശം വന്നു. പ്രചാരണത്തിലെ ആരവം തിരഞ്ഞെടുപ്പുഫലത്തിൽ നിലനിർത്താൻ ആം ആദ്മി പാർട്ടിക്കും (എഎപി) സാധിക്കാതിരുന്നതാണു ഗുജറാത്തിൽ ‘താമരപ്പാടം പൂത്തുവിടരാൻ’ സഹായിച്ചത്.
ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി. 135 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 37 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും അഞ്ച് മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ അഞ്ച് സീറ്റുകളില്‍ മുന്നിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് കോട്ടയായ വടക്കന്‍ ഗുജറാത്തില്‍ ബിജെപി വന്‍ മുന്നേറ്റമാണുണ്ടാക്കുന്നത്. ഘട്‌ലോഡിയയില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പാട്ടീല്‍ ലീഡ് ചെയ്യുകയാണ്. വിര്‍മഗയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹാര്‍ദിക് പട്ടേല്‍ പിന്നിലുമാണ്.
ഗുജറാത്തില്‍ ഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്തറില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. പാലം തകര്‍ന്ന് 135 പേരുടെ ജീവന്‍ കവര്‍ന്നെടുത്ത ദുരന്തം നടന്ന മോര്‍ബിയില്‍ ബിജെപി തന്നെയാണ് മുന്നില്‍.മോര്‍ബി ദുരന്തത്തിന്റെ പേരില്‍ സിറ്റിംഗ് എംഎല്‍എ ആയിരുന്ന ബ്രിജേഷ് മേര്‍ജ ഏറെ ആരോപണങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ പ്രതിഛായ രക്ഷിക്കാന്‍ ബിജെപി മണ്ഡലത്തിലിറക്കിയത് മോര്‍ബി ദുരന്തത്തിനിടെ സ്വന്തം ജീവന്‍ പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനായി പുഴയിലേക്ക് എടുത്ത് ചാടിയ കാന്തിലാല്‍ അമൃതിയയെ ആണ്.