തൃശൂര്‍: കോണ്‍ഗ്രസിന് സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ജില്ലയില്‍ പല മണ്ഡലങ്ങളിലും വോട്ടുകച്ചവടം നടന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടുകളിലാണ് കയ്പ്പമംഗലം തൃശൂര്‍ ഇരിങ്ങാലുക്കുട മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടുവില്‍പ്പന നടത്തിയതായി സൂചനകള്‍ ഉള്ളത്.
കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ മത്സരിച്ച തൃശൂരും ആര് എസ് പി യുടെ വിദ്യാര്‍ത്ഥി വിഭാഗം നേതാവ് മുഹമ്മദ് നഹാസ് മത്സരിച്ച കയ്പ്പമംഗലത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ദയനീയമായ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇടതുമുന്നണിയുടെ കുത്തക മണ്ഡലമായ കയ്പ്പമംഗലത്ത് പരാജയഭീഷണി നിലിനിന്നിരുന്നെങ്കിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ച ഭൂരിപക്ഷ വോട്ടുകള്‍ പോലും നേടാതെ ദയനീയമായി തോല്‍വി ഏറ്റുവാങ്ങിയത്.
കോണ്‍ഗ്രസ് വോട്ടുകളിലുണ്ടായ കാര്യമായ വിള്ളല്തന്നെയാണെന്ന് ചൂണ്ടികാട്ടുന്നു. എന്‍എഡിഎ സ്ഥാനാര്‍ത്ഥിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആയിരത്തോളം വോട്ടുകള്‍ക്കായിരുന്നു മുന്നാം സ്ഥാനത്തേയ്ക്ക് മത്സരിച്ചത്.2011 ല്‍ പതിനായിം വോട്ടുകല്മാത്രമാണ് ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നേടിയിരുന്നതെങ്കില്‍ 2016 ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുപ്പതിനായിരത്തോളം വോട്ടുകളാണ് നേടിയത്. കോണ്‍ഗ്ര്സ വോട്ടുകളില്‍ കാര്യമായ ചോര്‍ച്ച സംഭവിച്ചതോടെയാണ് ഇത്രയും വോട്ടുകള്‍ എന്‍ഡിഎ നേടിയത്.
ജില്ലയിലെ എ ഗ്രൂപ്പ് മൊത്തത്തില്‍ വോട്ടുവില്‍പ്പന നടത്താന്‍ തയ്യാറായെന്നാണ് രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നത്. കയ്പ്പമംഗലത്ത് എ ഗ്രൂപ്പിന്റെ പ്രദേശിക നേതാക്കളും ഉള്‍പ്പെട്ടാണ് വോട്ടുവില്‍പ്പന നടത്തിയതെന്ന സൂചനകളും റിപ്പോര്‍ട്ടിലുണ്ട്. തൃശൂരില്‍ യുഡിഎഫിന്റെ സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടതിലും ബിജെപിയുടെ വോട്ടവര്ദ്ധവ് മുഖ്യകാരണമായി. കോണ്‍ഗ്രസിന്റെ കുത്തക ബൂത്തുകളിലെ വോട്ടുകളാണ് ബിജെപിയ്ക്ക് അനുകൂലമായി ഒഴുകിയത്. 2011 ല്‍ ആറായിരത്തോളം വോട്ടുകള്‍ മാത്രം നേടിയ ബിജെപി 2016 ഇരുപത്തയ്യായിരത്തിലധികം വോട്ടുകളാണ് നേടിയത്. ഇരിങ്ങാലക്കുടയില്‍ ആറായിരം വോട്ടുകളില്‍ നിന്ന് എന്‍ഡിഎ മുപ്പതിനായിരത്തിലധികം വോട്ടുകളിലേയ്ക്ക് മാറി. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ക്രമാതീതമായ വോട്ട് വര്ധനയ്ക്കപ്പുറം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് വോട്ട് കൃത്യമായി വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് മറിഞ്ഞുവെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.