കോട്ടയം: കുമരകത്ത് പൊലീസിനെക്കണ്ട് ഭയന്നോടി കായലില്‍ ചാടിയ ബി.ജെ.പി പ്രവര്‍ത്തകനെ കാണാതായെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് പൊലീസ്. കുമരകം ആശാരിമറ്റം കോളനിയിലെ വൈശാഖിനെയാണ് (23) കാണാതായതായി പ്രചാരണമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്ത പരാതിയില്‍ ഉച്ചക്ക് 11.45 ഓടെ അന്വേഷണത്തിനത്തെിയ പൊലീസിനെക്കണ്ട് രക്ഷപെടാനായി ബി.ജെ.പി പ്രവര്‍ത്തകര്‍ കായലില്‍ ചാടുകയായിരുന്നു. കായലില്‍ ചാടിയ യുവാവിനെ കാണാനില്ളെന്ന് ആരോപിച്ച് എസ്്.ഐ കെ.എ. ഷെരീഫിന്‍െറ നേതൃത്വത്തിലുള്ള സംഘത്തെ ബി.ജെ.പി അനുകൂലികള്‍ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. കായലില്‍ ചാടിയവര്‍ പിന്നീട് പൊലീസില്‍ നിന്ന് രക്ഷപെടാനായി ഒളിച്ചിരിക്കുകയായിരുന്നുവെന്നും ഇതിലൊരാളായ വൈശാഖിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്‍െറ വിശദീകരണം. കാര്‍ തകര്‍ത്തതിനും പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും റോഡ് ഉപരോധിച്ചതിനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.