കണ്ണുര്‍ :പ്രാദേശികതലത്തില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. ഒരു വ്യക്തി അഴിമതി ചെയ്തതു കൊണ്ട് പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
നിര്‍ണ്ണായകമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുമെന്നാണ് ബി ജെ പി നിലപാട്. കോണ്‍ഗ്രസ്, സി പി എം, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളുമായി ഒരു തരത്തിലും സഹകരിക്കില്ല. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതി രൂപീകരിക്കാന്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് മുരളീധരന്‍ നിലപാട് വ്യക്തമാക്കി.
അതേസമയം, ബി ജെ പിയുമായി ഒരു രാഷ്‌ട്രീയസഖ്യത്തിനും തയ്യാറല്ലെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും രാഷ്‌ട്രീയത്തിനപ്പുറമാണ് പ്രാദേശിക തലത്തിലെ സഹകരണമെന്ന് കേരള കോണ്‍ഗ്രസ് എം എല്‍ എ ആന്റണി രാജു പറഞ്ഞു.