മോദി തരംഗം ആഞ്ഞടിക്കുന്നു; യുപിയില്‍ ബിജെപിക്ക് ചരിത്ര വിജയത്തിലേയ്ക്ക്; ഉത്തരാഖണ്ഡിലും കേവല ഭൂരിപക്ഷം

മോദി തരംഗം ഹിന്ദി ഹൃദയഭൂമിയിലും ആഞ്ഞുവീശിയപ്പോള്‍ യു.പിയില്‍ ബി.ജെ.പി തരംഗം. എക്സിറ്റ് പോള്‍ ഫലങ്ങളെ പോലും കടത്തിവെട്ടി വന്‍ മുന്നേറ്റമാണ് ബി.ജെ.പി യു.പിയില്‍ കാഴ്ചവെക്കുന്നത്. ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണത്തില്‍ കേവല ഭൂരിപക്ഷം പിന്നിട്ടു കുതിക്കുകയാണ് ബിജെപി. 300ലേറെ സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. ഉത്തരാഖണ്ഡിലും ബിജെപി ഭരണം ഉറപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന് ആശ്വാസമായി പഞ്ചാബാണുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചാണ് മുന്നേറുന്നത്.

മോദി തരംഗം തന്നെയാണ് ഉത്തര്‍പ്രദേശില്‍ ഉണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ എസ്പി- കോണ്‍ഗ്രസ് സംഖ്യം വന്‍ പരാജയ നേരിട്ടു 78 സീറ്റുകളില്‍ മാത്രമാണ് സഖ്യം മുന്നിട്ടും നില്‍ക്കുന്നത്. ബിഎസ്പി 20 സീറ്റുകളില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. പഞ്ചാബില്‍ ആകെയുള്ള 117 സീറ്റുകളില്‍ 61 സീറ്റുകളിലെ കോണ്‍ഗ്രസ് ലീഡ് വന്നപ്പോള്‍ 24 ഇടത്ത് ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍ നില്‍ക്കുന്നത്. 28 ഇടങ്ങളില്‍ മതാര്മാണ് അകാലി സഖ്യം മുന്നില്‍ നില്‍ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തരാഖണ്ഡില്‍ 44 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്ുന്നത്. 12 ഇടങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്രം. ഗോവയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇവിടെ 4 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുമ്പോള്‍ രണ്ട് സീറ്റുകളില്‍ ബിജെപി മുന്നില്‍ നില്‍ക്കുന്നു.

മണിപ്പൂരില്‍ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എട്ടിടത്താണ് ബിജെപി മുന്നില്‍ നില്‍ക്കുന്നത് എന്നാല്‍. കോണ്‍ഗ്രസും ഇവിടെ പ്രതീക്ഷ വെക്കുന്നുണ്ട്. ആറിടത്ത് കോണ്‍ഗ്രസും മുന്നില്‍ നില്‍ക്കുന്നുണ്ട്. 12 മണിയോടെ അഞ്ച് സംസ്ഥാനങ്ങളിലും പൂര്‍ണമായുള്ള ഫലമറിയാനും സാധിക്കുമെന്നാണ് കരുതുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ 157 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് യുപിയില്‍ ഭരണമാണ് പ്രവചിച്ചത്. 403 സീറ്റുകളുള്ള സംസ്ഥാനത്ത് 164-210 സീറ്റുകള്‍നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി. മാറുമെന്നാണ് പ്രവചനം. നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയും ആ ലോക്സഭാ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച അമിത്ഷാ ബിജെപി അദ്ധ്യക്ഷനായി എത്തുകയും ചെയ്തതിനു ശേഷം മൂന്നുതവണയാണ് അഞ്ചു സംസ്ഥാനങ്ങളില്‍ വീതം രാജ്യത്ത് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്നത്.

Top