ഗോവയില്‍ ബിജെപി വിശ്വാസവോട്ട് വിജയിച്ചു

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കറിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 22 പേരാണ് പരീക്കര്‍ സര്‍ക്കാറിനെ പിന്തുണച്ചത്. കോണ്‍ഗ്രസിനെ 16 എംഎൽഎമാർ പിന്തുണച്ചു. ഒരു കോണ്‍ഗ്രസ് അംഗം വിട്ടുനിന്നു.

ഗോവയില്‍ഏറ്റവുംവലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. പരീക്കര്‍ക്കൊപ്പമുള്ള എംഎല്‍എമാരില്‍ ചിലര്‍ നാളെ തങ്ങളുടെ കൂടെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍ സഭയില്‍ അത്തരം മലക്കം മറിച്ചിലുകള്‍ ഒന്നും സംഭവിച്ചില്ല. എന്നാല്‍  . ഒരു കോണ്‍ഗ്രസ് എംഎൽഎ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നത് കോണ്‍ഗ്രസിന് ക്ഷീണമായി.  . ഹൈക്കമാൻഡിനെ വിമർശിച്ച വിശ്വജിത്ത് റാണെയാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യാതെ വിട്ടു നിന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനേഴ് എംഎല്‍എമാരുള്ള കോണ്‍ഗ്രസിനെ ഒരു സ്വതന്ത്രന്‍ പിന്തുണയ്ക്കുന്നുണ്ടായിരുന്നു. കോണ്‍ഗ്രസ് പക്ഷത്ത് ആകെ 18പേരാണുണ്ടായിരുന്നത്.
പതിമൂന്ന് എംഎല്‍എമാരുള്ള ബിജെപിക്കൊപ്പം മൂന്ന് എംഎല്‍മാര്‍ വീതമുള്ള എംജിപി, ജിഎഫ്പി പാര്‍ട്ടികളും ഒരു എന്‍സിപിയുടെ എംഎല്‍എയും. രണ്ടുസ്വതന്ത്രരുരും ഉണ്ടായിരുന്നു.

ആകെ 22 പേര്‍. ജിഎഫ്പിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും എംജിപിയിലെ രണ്ടുപേര്‍ക്കും രണ്ടു സ്വതന്ത്രര്‍ക്കും പരീക്കര്‍ മന്ത്രിപദം നല്‍കി. അതുകൊണ്ടുതന്നെ ഈ എംഎല്‍എമാര്‍ മറുകണ്ടം ചാടുന്നത് കൃത്യമായി ബിജെപി തടഞ്ഞു. കോണ്‍ഗ്രസുകാരായിരുന്ന വിജയ് സര്‍ദേശായിയും കൂട്ടരും കോണ്‍ഗ്രസുമായുണ്ടായ അഭിപ്രായ വത്യാസത്തെ തുടര്‍ന്നാണ് ജിഎഫ്പി എന്നപാര്‍ട്ടിയുണ്ടാക്കി മത്സരിച്ചത്.

ഇവരെ വിശ്വാസവോട്ടിനുമുന്നേ സ്വന്തം പാളയത്തിലെത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം വിജയം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പനാജി എംഎല്‍എ സിദ്ധാര്‍ത്ഥ് കുന്‍കാലിന്‍കറെയായിരുന്നു പ്രോടെം സ്പീക്കര്‍.

Top