കലോല്‍സവത്തിനിടെ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം !ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു .. ഇന്ന് ‌ഹര്‍ത്താല്‍

തലശ്ശേരി :തലശ്ശേരി: ധര്‍മടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. അണ്ടല്ലൂര്‍ മുല്ലപ്രം ക്ഷേത്രത്തിന് സമീപത്തെ ചോമന്‍റവിടെ വീട്ടില്‍ എഴുത്താന്‍ സന്തോഷ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30ഓടെയാണ് ആയുധങ്ങളുമായത്തെിയ ഒരുസംഘം വീട്ടിലത്തെി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടന്‍ തലശ്ശേരിയിലെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു.സംഭവസമയത്ത് സന്തോഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ ബേബിയും മക്കളായ സാരംഗും വിസ്മയയും ബേബിയുടെ മീത്തലെപീടികയിലെ വീട്ടിലായിരുന്നു. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

വെട്ടേറ്റ വിവരം സന്തോഷ് തന്നെ സുഹൃത്തിനെ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇതിനിടെ രക്തംവാര്‍ന്ന് മരണം സംഭവിച്ചിരുന്നു.കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം നല്‍കി. ബ്രണ്ണന്‍ കോളജ് ക്യാംപസില്‍ വിവേകാനന്ദ ജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ–എബിവിപി സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസേവനങ്ങളെയും സംസ്ഥാന സ്കൂള്‍ കലോല്‍സവത്തെയും ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് അറിയിച്ചു.സംഭവവുമായി ബന്ധമില്ലെന്ന് സിപിഎം പിണറായി ഏരിയ കമ്മിറ്റി അറിയിച്ചു. ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നു. ബിജെപി അണ്ടല്ലൂര്‍ ബൂത്ത് പ്രസിഡന്റാണ് സന്തോഷ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധര്‍മടം അണ്ടല്ലൂര്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.

Top