തൃശ്ശൂര്‍: തൃശ്ശൂര്‍ മുക്കാട്ടുകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മല്‍(20) ആണ് മരിച്ചത്. മിഥുന്‍ എന്ന യുവാവിന് അക്രമത്തില്‍ പരിക്കേറ്റു. ദാരുണമായി സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കൊലപാതകത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിക്കുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബി.ജെ.പി നേതൃത്വം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അപ്രതീക്ഷിത ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിക്കും. കൊലപാതകം നടന്ന മുക്കാട്ടുകരയില്‍ ഏറെനാളായി സി.പി.എം – ബി.ജെ.പി അസ്വാരസ്യം നിലനിന്നിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക